ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്തയുമായി മെർഗുലാവോ,മൂന്ന് ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി.

കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു വിദേശ സൈനിങ്‌ നടത്തുമെന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ട കാര്യമായിരുന്നു.അത് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.അഡ്രിയാൻ ലൂണയുടെ പകരം കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത് ഫെഡോർ ചെർനിച്ചിനെയാണ്.ലിത്വാനിയൻ ക്യാപ്റ്റനായ ഇദ്ദേഹം മുന്നേറ്റ നിര താരമാണ്.

ഏതായാലും വിദേശ താരങ്ങളെ ഇനി കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരില്ല എന്നത് ഉറപ്പാണ്. പക്ഷേ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മറ്റു സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയേക്കും എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.മാർക്കസ് മെർഗുലാവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.

ആദ്യത്തെ ചോദ്യം ഫെഡോർ ചെർനിച്ച് എപ്പോൾ ഇന്ത്യയിലേക്ക് എത്തും എന്നായിരുന്നു. നിലവിൽ ചെർനിച്ചിന്റെ വിസ ശരിയായിട്ടില്ല. അത് റെഡിയായാൽ ഉടൻ അദ്ദേഹം ഇന്ത്യയിലേക്ക് എത്തും.ഒരു കൃത്യമായ തീയതി നമുക്കപ്പോൾ പറയാൻ കഴിയില്ല. ഈ വിവരങ്ങളാണ് മെർഗുലാവോ പങ്കുവെച്ചിട്ടുള്ളത്. രണ്ടാമത്തെ ചോദ്യം കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നായിരുന്നു.

അതേ എന്നാണ് അതിനുത്തരം. അതായത് കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയിൽ ഇനിയും സൈനിങ്ങുകൾ നടത്തിയേക്കാം. ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇനി കേരള ബ്ലാസ്റ്റേഴ്സ് നടത്തുക.മൂന്നാമത്തെ ചോദ്യം ആരെങ്കിലും ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് വിടുമോ എന്നതാണ്.എനിക്ക് ഉറപ്പില്ല എന്നാണ് അദ്ദേഹത്തിന്റെ മറുപടി. അതായത് ക്ലബ്ബ് വിടാനും വിടാതിരിക്കാനും ഒരുപോലെ സാധ്യതകൾ അവശേഷിക്കുന്നു എന്ന് വേണം വിലയിരുത്താൻ.ഇത്രയും വിവരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടു കൊണ്ട് പുതിയതായിട്ട് ലഭിച്ചിട്ടുള്ളത്.

ഏത് പൊസിഷനിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഡൊമസ്റ്റിക് സൈനിംഗ് നടത്തുക എന്നതൊക്കെ കണ്ടറിയേണ്ട കാര്യമാണ്. അതേസമയം ഈ വിന്റോയിൽ ഹോർമിപാം ക്ലബ്ബ് വിട്ടേക്കും എന്ന റൂമറുകൾ സജീവമാണ്.അതോടൊപ്പം തന്നെ ബ്രൈസ് മിറാണ്ട,ബിദ്യാസാഗർ എന്നിവരുമായി ബന്ധപ്പെട്ട റൂമറുകളും സജീവമായി ഉയർന്നു വരുന്നുണ്ട്. ഈ മൂന്ന് താരങ്ങൾക്കും മറ്റുള്ള ക്ലബ്ബുകൾ ഓഫറുകൾ നൽകിയിട്ടുണ്ട് എന്നായിരുന്നു നേരത്തെ പുറത്തേക്ക് വന്ന റിപ്പോർട്ടുകൾ.

indian Super leagueKerala Blasters
Comments (0)
Add Comment