ഡേവിഡ് ജെയിംസ് മുതൽ ഇവാൻ വുക്മനോവിച്ച് വരെ, ക്ലബ്ബിന്റെ 10 പരിശീലകരിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവൻ ആരാണ്?
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടപ്പം ഇല്ല.അദ്ദേഹവുമായി വഴിപിരിഞ്ഞു എന്നുള്ള കാര്യം ബ്ലാസ്റ്റേഴ്സ് തന്നെ സ്ഥിരീകരിച്ചിരുന്നു.മൂന്ന് വർഷം കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ച വ്യക്തിയാണ് വുക്മനോവിച്ച്. മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ പ്ലേ ഓഫിൽ എത്തിക്കാൻ ആരാധകരുടെ പ്രിയപ്പെട്ട ആശാന് സാധിച്ചിരുന്നു. എന്നാൽ കിരീടങ്ങൾ ഒന്നും നേടാനായില്ല എന്നത് വലിയ ഒരു പോരായ്മയായി മുഴച്ചു നിൽക്കുകയായിരുന്നു.
ഏതായാലും ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു പുതിയ പരിശീലകനെ ആവശ്യമുണ്ട്. ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകർ ആരൊക്കെയായിരുന്നു എന്നുള്ളത് നമുക്ക് ഒന്ന് നോക്കാം. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസണിലെ പരിശീലകൻ ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ജെയിംസ് ആയിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് 2014ൽ നടത്തിയിരുന്നു. പിന്നീട് 2015ൽ ഇംഗ്ലണ്ട്കാരനായ പീറ്റർ ടൈലറാണ് കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ചത്. 2015ൽ തന്നെ മറ്റൊരു ഇംഗ്ലണ്ട്കാരനായ ടെറി ഫിലാൻ വന്നു.
പിന്നീട് 2016ലാണ് ഇംഗ്ലണ്ടിൽ നിന്നുമുള്ള സ്റ്റീവ് കോപ്പൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത്. ആരാധകർ അദ്ദേഹത്തെ കോപലാശാൻ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്നു.2017ൽ റെനെ മുളൻസ്റ്റീൻ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചു.വീണ്ടും ഡേവിഡ് ജെയിംസിന്റെ ഊഴമായിരുന്നു. 2017/18 സീസണിൽ അദ്ദേഹം ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി. അതിനുശേഷമാണ് പോർച്ചുഗീസ് പരിശീലകനായ നെലോ വിങ്കാഡ വരുന്നത്.2019 ലാണ് അദ്ദേഹം പരിശീലിപ്പിച്ചത്.
2019/20 സീസണിൽ എൽക്കോ ഷട്ടോരി ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചു.ആരാധകർക്ക് പ്രിയപ്പെട്ട ഒരു പരിശീലകനായിരുന്നു ഇദ്ദേഹം. ശേഷം കിബു വിക്കുഞ്ഞയുടെ ഊഴമായിരുന്നു.2020/21 സീസണിലാണ് ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന് തന്ത്രങ്ങൾ ഓതിയത്. അതിനുശേഷം 2021ൽ തന്നെയാണ് വുക്മനോവിച്ച് വന്നത്.2024 വരെ തുടർന്നു.ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ എത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ബ്ലാസ്റ്റേഴ്സിനെ ഏറ്റവും കാലം പരിശീലിപ്പിച്ചതും ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിക്കൊടുത്തതുമൊക്കെ ഈ പരിശീലകൻ തന്നെയാണ്. ആരാധകരുടെ ഫേവറേറ്റും ഇദ്ദേഹം തന്നെയാണ്. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആരാണ്? ഉത്തരങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താം.