കേരള ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് ക്യാമ്പിൽ പുതിയ ഗോൾകീപ്പർ പ്രത്യക്ഷപ്പെട്ടു,ആര്?
കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോൾകീപ്പർമാരാണ് ഈ ട്രാൻസ്ഫറിൽ ക്ലബ്ബ് വിട്ടത്. പ്രധാനപ്പെട്ട ഗോൾകീപ്പറായ ഗിൽ ഇനി ക്ലബ്ബിനോടപ്പമില്ല.അദ്ദേഹത്തെ ഈസ്റ്റ് ബംഗാളാണ് സ്വന്തമാക്കിയത്. മറ്റൊരു ഗോൾ കീപ്പറായ മുഹീത് ഖാൻ നേരത്തെ തന്നെ ക്ലബ് വിടുകയും ചെയ്തിരുന്നു.
രണ്ട് ഗോൾ കീപ്പർമാർ ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.സച്ചിൻ സുരേഷ് ക്ലബ്ബുമായുള്ള കോൺട്രാക്ട് നീട്ടിയിരുന്നു. ഫസ്റ്റ് ഇലവനിൽ അദ്ദേഹമായിരിക്കും എന്നാണ് ഇപ്പോൾ എല്ലാവരും കരുതുന്നത്. അതുപോലെതന്നെ കരൺജിത്തും ബ്ലാസ്റ്റേഴ്സിനോടൊപ്പമുണ്ട്. ഇതിനിടെ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ ഒരു യുവ ഗോൾകീപ്പർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ താരത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
The goalkeeper who's training with Kerala Blasters is Mohd Arbaaz, the 18-year old was signed from Sreenidi Deccan FC and he will play for the reserves. #kbfc
— Aswathy (@RM_madridbabe) July 18, 2023
മുഹമ്മദ് അർബ്ബാസ് എന്ന ഗോൾകീപ്പറാണ് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇന്നലെ ട്രെയിനിങ് നടത്തിയത്.കേവലം 18 വയസ്സ് മാത്രമാണ് ഈ ഗോൾകീപ്പർക്ക് ഉള്ളത്.ശ്രീനിധി ഡെക്കാൻ എഫ്സിയിൽ നിന്നാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.പക്ഷേ അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിനോടൊപ്പം ഉണ്ടാവില്ല.മറിച്ച് റിസർവ് ടീമിലാണ് അദ്ദേഹം കളിക്കുക.ട്രെയിനിങ്ങിലാണ് അദ്ദേഹം സീനിയർ ടീമിനോടൊപ്പം പങ്കെടുത്തിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിന് നിലവിൽ ഒരു ഗോൾകീപ്പറെ ആവശ്യമാണ്. ഒന്ന് രണ്ട് പേരുകൾ ആ സ്ഥാനത്തേക്ക് വന്നിരുന്നുവെങ്കിലും അതൊന്നും ഒന്നുമായിട്ടില്ല.