പുത്തൻ താരങ്ങളായ സോറ്റിരിയോയും പ്രബീർ ദാസുമെത്തി,കേരള ബ്ലാസ്റ്റേഴ്സിന്റെ പടപ്പുറപ്പാടിന് ആരംഭം.
അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുകഴിഞ്ഞു.കൊച്ചിയിൽ വെച്ചാണ് ഇന്ന് പരിശീലനം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. നേരത്തെ 9 താരങ്ങൾ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്നിരുന്നു. ഇപ്പോൾ ബാക്കിയുള്ള ഒട്ടുമിക്ക താരങ്ങളും ക്ലബ്ബിനോടൊപ്പം ചേർന്നതാണ് റിപ്പോർട്ടുകൾ.
പുതിയ സൈനിങ്ങുകളായ ജോഷുവ സോറ്റിരിയോയും പ്രബീർ ദാസും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നിട്ടുണ്ട്. മാത്രമല്ല രണ്ടുപേരും ഇന്ന് പരിശീലനം നടത്തുകയും ചെയ്തു.ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരങ്ങളായ അഡ്രിയാൻ ലൂണ,ദിമിത്രിയോസ്,രാഹുൽ കെപി എന്നിവരൊക്കെ ടീമിനോടൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്.
ഇളം നീല കളറിലുള്ള ട്രെയിനിങ് കിറ്റാണ് ഇത്തവണയുള്ളത്. വരും ദിവസങ്ങളിൽ ടീമിന്റെ പരിശീലനം വികസിച്ചേക്കും.ഓഗസ്റ്റ് മൂന്നാം തീയതി മുതലാണ് ഡ്യൂറണ്ട് കപ്പ് നടക്കുന്നത്. ചുരുങ്ങിയത് മൂന്ന് മത്സരങ്ങൾ എങ്കിലും ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടിവരും.
📸 Prabir Das is here 🇮🇳 #KBFC pic.twitter.com/U2POh6rOHE
— KBFC XTRA (@kbfcxtra) July 13, 2023
ഡുറണ്ട് കപ്പിൽ പ്രധാനപ്പെട്ട താരങ്ങൾ കളിക്കുമോ എന്നുള്ളത് സംശയത്തിലാണ്.യുഎഇയിലാണ് ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ സന്നാഹ മത്സരങ്ങൾ കളിക്കുക. സെപ്റ്റംബർ മാസത്തിലാണ് UAE ടൂർ നടക്കുക.15 ദിവസമായിരിക്കും അവിടെ ടീം ചിലവഴിക്കുക. 3 മത്സരങ്ങളാണ് യുഎഇയിൽ ബ്ലാസ്റ്റേഴ്സ് കളിക്കുക. ഇതിനിടയിൽ കൂടുതൽ സൈനിങ്ങുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.