കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന് ശേഷം നിരവധി താരങ്ങളെ പറഞ്ഞുവിട്ടു കഴിഞ്ഞു.ജെസൽ,ഖബ്ര,മുഹീത് ഖാൻ,വിക്ടർ മോങ്കിൽ,അപോസ്ഥലസ് ജിയാനു,ഇവാൻ കലിയൂഷ്‌നി എന്നിവരാണ് ക്ലബ്ബ് വിട്ടിട്ടുള്ളത്. ഇപ്പോഴിതാ മറ്റൊരു താരം കൂടി ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു.
ദെനെചന്ദ്ര മീട്ടെയ് ആണ് ക്ലബ് വിട്ടിട്ടുള്ളത്.2024 വരെ കോൺട്രാക്ട് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ക്ലബ് വിടുകയായിരുന്നു.ഈ കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഒഡീഷ എഫ്സിക്ക് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം 13 മത്സരങ്ങളാണ് കഴിഞ്ഞ ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്. ഒരു അസിസ്റ്റ് അദ്ദേഹം അവർക്ക് വേണ്ടി നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയിലേക്ക് എത്തിയിരുന്നത്
2020ൽ ഫ്രീ ട്രാൻസ്ഫറിലാണ് ബ്ലാസ്റ്റേഴ്സ് ഈ താരത്തെ സ്വന്തമാക്കിയത്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 10 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ഇന്ത്യയുടെ അണ്ടർ 23 ഇന്റർനാഷണൽ കൂടിയാണ് ഇദ്ദേഹം.