മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് വിദേശ താരങ്ങളാണ് ബെൽഫോർട്ടും നാസോണും. രണ്ടുപേരും ഹെയ്തി എന്ന രാജ്യത്തുനിന്ന് വന്നവരായിരുന്നു. അങ്ങനെ ഹെയ്തുമായി അഭേദ്യമായ ഒരു ബന്ധം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്. അത് ഊട്ടിയുറപ്പിക്കാനുള്ള മറ്റൊരു നീക്കം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
അതായത് ഹെയ്തി ഇന്റർനാഷണലായ ലൂയികസ് ഡോൺ ഡീഡ്സണെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ട്.IFT ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താരത്തിന് ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയോ ഇല്ലയോ എന്നുള്ളത് അവ്യക്തമാണ്. പക്ഷേ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഡെന്മാർക്കിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഹോബ്രോക്ക് വേണ്ടിയാണ് ഈ മുന്നേറ്റം നിരതാരം കളിച്ചുകൊണ്ടിരിക്കുന്നത്.പക്ഷേ ഈ ക്ലബുമായുള്ള അദ്ദേഹത്തിന്റെ കരാർ അവസാനിച്ചിട്ടുണ്ട്. അതായത് ഈ താരത്തെ ഫ്രീ ഏജന്റായി കൊണ്ട് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് അവസരമുണ്ട് എന്നതാണ്. കേവലം 22 വയസ്സ് മാത്രമാണ് പ്രായമുള്ളത് എന്നതും അനുകൂലമായ ഒരു ഘടകമാണ്.
ഈ കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി ആകെ 17 മത്സരങ്ങളാണ് ലീഗിൽ താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് ആറു ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ 7 യെല്ലോ കാർഡുകളും ഉണ്ട്.ഏതായാലും മുന്നേറ്റ നിരയിലേക്ക് ഒരുപാട് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ടെങ്കിലും ഒന്നും അന്തിമ ഘട്ടത്തിൽ എത്തിയിട്ടില്ല.