ഷൈജു പറഞ്ഞ താരം അലക്സ് ഷാക്കാണോ? ബ്ലാസ്റ്റേഴ്സ് റൂമറുകൾ പ്രചരിക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്.ഒരുപാട് റൂമറുകൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. എന്നാൽ ഇന്നലെ പ്രമുഖ ഫുട്ബോൾ നിരീക്ഷകനും കമന്റെറ്ററുമായ ഷൈജു ദാമോദരൻ കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ വിവരങ്ങളായിരുന്നു അദ്ദേഹം നൽകിയിരുന്നത്.

അതായത് നിലവിൽ ഒരു യൂറോപ്യൻ താരത്തിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാര്യങ്ങൾ അവസാന ഘട്ടത്തിലാണ്.AFC ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ താരത്തിനു വേണ്ടിയാണ് ശ്രമങ്ങൾ നടത്തുന്നത്.ഫോർവേഡായും വിങറായും കളിക്കാൻ കഴിയുന്ന താരമാണ്.എന്നാൽ അദ്ദേഹത്തിന്റെ കുടുംബമാണ് പ്രധാന തടസ്സം. അവർക്ക് ഇന്ത്യയിലേക്ക് വരുന്നതിൽ വലിയ താല്പര്യമില്ല.

കുടുംബം സമ്മതം മൂളിയാൽ അദ്ദേഹം ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യതകളെയാണ് ഇവിടെ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നത്.ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ താരം ആരാണ് എന്നത് അന്വേഷിക്കുകയായിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട റൂമറുകൾ പുറത്തേക്ക് വന്നു കഴിഞ്ഞു.ഡച്ച് താരമായ അലക്സ് ഷാക്കിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ചില മാധ്യമങ്ങളും ആരാധകരും കണ്ടെത്തിയിരിക്കുന്നത്.

ഡച്ച് താരമായ ഇദ്ദേഹത്തിന്റെ പ്രായം 31 ആണ്. ജാപ്പനീസ് വമ്പൻമാരായ ഉറാവ റെഡ് ഡയമണ്ട്സിനു വേണ്ടിയാണ് നിലവിൽ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. അവരോടൊപ്പം AFC ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ ജനുവരിയോട് കൂടി ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കും. ഫെബ്രുവരി ഒന്നാം തീയതി അദ്ദേഹം ഫ്രീ ഏജന്റാണ്.

താരം ഫോർവേഡ് ആയും വിങ്ങറായും കളിക്കുന്ന താരമാണ്.ഈയിടെ മാഞ്ചസ്റ്റർ സിറ്റി കിരീടം സ്വന്തമാക്കിയ ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ ഇദ്ദേഹം പങ്കെടുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.ജാപ്പനീസ് ലീഗിൽ താരതമ്യേന ഇദ്ദേഹത്തിന് അവസരങ്ങൾ കുറവായിരുന്നു. എന്നിരുന്നാലും ഏഴു മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളും ഈ ഡച്ച് താരം നേടിയിട്ടുണ്ട്.

നെതർലാന്റ്സിന്റെ അണ്ടർ 20,21 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം.ഡച്ച് വമ്പൻമാരായ പിഎസ്‌വിയുടെ ഭാഗമാകാനും ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ഷൈജു പറഞ്ഞ താരം ഇദ്ദേഹമാണ് എന്നത് വ്യക്തമല്ല.ഷാക്കിനെ പോലെയുള്ള ഒരു യൂറോപ്യൻ താരം എത്തുകയാണെങ്കിൽ അത് മുതൽ കൂട്ടാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.പക്ഷേ കൂടുതൽ വ്യക്തതകൾ കൈവരേണ്ടതുണ്ട്. 31 വയസ്സ് മാത്രമുള്ള ഈ താരം ഹൈ ലെവൽ കോമ്പറ്റീഷനുകൾ കളിച്ചു പരിചയമുള്ള താരം കൂടിയാണ്.

Alex SchalkKerala BlastersTransfer Rumour
Comments (0)
Add Comment