ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വാർത്ത,വിദേശ താരം ക്ലബ് വിട്ടേക്കുമെന്ന് റൂമറുകൾ.
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിട്ടുണ്ട്. 9 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.അഞ്ച് വിജയം, രണ്ട് സമനില, 2 തോൽവി എന്നിങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ നില. 17 പോയിന്റുകളാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആദ്യമായി ടീമിലേക്ക് എത്തിച്ച താരങ്ങളിൽ ഒരാളാണ് ജോഷുവാ സോറ്റിരിയോ. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.എന്നാൽ ക്ലബ്ബിനുവേണ്ടി ഇതുവരെ അരങ്ങേറ്റം നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ടീമിനോടൊപ്പം പ്രീ സീസൺ ട്രെയിനിങ് നടത്തുന്നതിനിടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ചികിത്സ ആരംഭിച്ചു.
ദീർഘകാലം പുറത്തിരിക്കേണ്ടി വരും എന്നത് നേരത്തെ ഉറപ്പായ കാര്യമാണ്. റിക്കവറി സ്റ്റേജിലാണ് അദ്ദേഹം ഉള്ളത്.പക്ഷേ ഇപ്പോഴും പരിക്കിൽ നിന്നും മുക്തനാവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹമായുള്ള ബന്ധം അവസാനിപ്പിച്ചേക്കും എന്നുള്ള റൂമറുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിപ്പിക്കുകയാണ് ചെയ്യുക.
അതായത് രണ്ട് പാർട്ടികളും തമ്മിലുള്ള പരസ്പര ധാരണയോടുകൂടിയാണ് കോൺട്രാക്ട് അവസാനിപ്പിക്കുക എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയാണെങ്കിൽ അദ്ദേഹം ഒരു മത്സരം പോലും ക്ലബ്ബിനു വേണ്ടി കളിക്കാതെ മടങ്ങും. ഓസ്ട്രേലിയൻ താരമായ ഇദ്ദേഹം ന്യൂകാസിൽ ജെറ്റ്സിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിരുന്നത്.ഓസ്ട്രേലിയയുടെ അണ്ടർ 20,അണ്ടർ 23 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ജോഷുവ സോറ്റിരിയോ.
ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരങ്ങൾ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്.പെപ്ര മാത്രമാണ് പ്രതീക്ഷക്കൊത്ത് വരാത്തത്.സോറ്റിരിയോ പോയിക്കഴിഞ്ഞാൽ പകരം ആരെയെങ്കിലും ക്ലബ്ബ് കൊണ്ടുവരുമോ, അതല്ല ഇതേ ടീമുമായി മുന്നോട്ടു പോകുമോ എന്നതൊക്കെ ഇനിയും കാത്തിരുന്നു കാണേണ്ട കാര്യമാണ്.