മുംബൈ സിറ്റി സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്ക് വരില്ല,ഉറപ്പുമായി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾതന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഗോൾകീപ്പർ പൊസിഷനിലേക്ക് ഒരു താരത്തെ ബ്ലാസ്റ്റേഴ്സ് എത്തിച്ചുകഴിഞ്ഞു.ഐസ്വാൾ എഫ്സിയുടെ നോറ ഫെർണാണ്ടസിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.ഇക്കാര്യം മാർക്കസ് മെർഗുലാവോ സ്ഥിരീകരിച്ച് കഴിഞ്ഞിരുന്നു.
ഇനി ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സെന്റർ ബാക്കിനെ ആവശ്യമുണ്ട്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ താരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്.അദ്ദേഹം ഇനി ക്ലബ്ബിൽ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ.മിലോസ് ഡ്രിൻസിച്ചിനൊപ്പം ഒരു വിദേശ സെന്റർ ബാക്കിനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്.
മുംബൈ സിറ്റിയുടെ പ്രതിരോധനിര താരമായ തിരിയുമായി ബന്ധപ്പെട്ട റൂമറുകൾ സജീവമാണ്. അദ്ദേഹം ബംഗളുരു എഫ്സിയിലേക്ക് പോകും എന്നായിരുന്നു വാർത്തകൾ ഉണ്ടായിരുന്നത്.പക്ഷേ അത് നടക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് എത്താൻ സാധ്യതയുണ്ടോ എന്ന് ഒരു ആരാധകൻ മെർഗുലാവോയോട് ചോദിക്കപ്പെട്ടിരുന്നു.
എന്നാൽ ആ സാധ്യതകളെ ഇദ്ദേഹം തള്ളി കളഞ്ഞിട്ടുണ്ട്.തിരി ബ്ലാസ്റ്റേഴ്സിലേക്ക് എത്തില്ല എന്നത് ഉറപ്പായി കഴിഞ്ഞു. നിലവിൽ അദ്ദേഹം മുംബൈ സിറ്റിയിൽ തന്നെ തുടരാനാണ് സാധ്യത. മാറ്റങ്ങൾ ഉണ്ടാവുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.ഐഎസ്എല്ലിൽ വളരെയധികം പരിചയസമ്പത്തുള്ള താരമാണ് തിരി.ഐഎസ്എൽ കിരീടങ്ങൾ സ്വന്തമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.