കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടപ്പം ഇല്ല. ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു. ഇരു കൂട്ടരും പരസ്പരം വഴി പിരിയാൻ തീരുമാനിക്കുകയായിരുന്നു.ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു.
എന്തെന്നാൽ ഈ സീസണിന്റെ മധ്യത്തിൽ വെച്ച് ഒരു റൂമർ പുറത്തേക്ക് വന്നിരുന്നു.ഇവാൻ വുക്മനോവിച്ച് ഈ സീസണിന് ശേഷം ക്ലബ്ബ് വിടും എന്നായിരുന്നു റൂമർ.എന്നാൽ വുക്മനോവിച്ച് നേരിട്ട് തന്നെ ഈ റൂമർ നിഷേധിക്കുകയായിരുന്നു.താൻ ക്ലബ്ബിൽ തന്നെ തുടരും എന്നായിരുന്നു ഈ പരിശീലകൻ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അടുത്ത സീസണിലും വുക്മനോവിച്ച് തന്നെയായിരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ വിശ്വസിച്ചു.
പക്ഷേ ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.വുക്മനോവിച്ചിന്റെ പോക്ക് ക്ലബ്ബിനകത്ത് പല മാറ്റങ്ങൾക്കും കാരണമാകും എന്നാണ് റിപ്പോർട്ടുകൾ. ചില സുപ്രധാന താരങ്ങൾ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.അതായത് ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായ ചില താരങ്ങൾ വലിയ ഒരു ട്രാൻസ്ഫർ ഫീക്ക് ക്ലബ് വിട്ടേക്കും എന്നാണ് IFT ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പ്രധാനമായും നാല് താരങ്ങളാണ് ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ളത്.മുന്നേറ്റ നിര താരം ഇഷാൻ പണ്ഡിത, മധ്യനിര താരങ്ങളായ ജീക്സൺ സിങ്,വിബിൻ മോഹനൻ, പ്രതിരോധ നിരതാരമായ പ്രീതം കോട്ടാൽ എന്നിവരാണ് നാലു താരങ്ങൾ.ഈ നാലു താരങ്ങളിൽ ചിലർ ക്ലബ് വിട്ടേക്കും എന്നാണ് വാർത്തകൾ.
രാഹുൽ കെപി അവിടെയുണ്ടെങ്കിലും അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് സാധ്യത. ഏതായാലും പതിവ് പോലെ ഒരു അഴിച്ചു പണി ഇത്തവണയും പ്രതീക്ഷിക്കാം. പക്ഷേ ഒരു പരിശീലകനെ കണ്ടെത്തുക എന്നതാണ് ക്ലബ്ബിന് മുന്നിലുള്ള ആദ്യ കടമ്പ.അതിനുശേഷമായിരിക്കും ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുക.