കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു വിദേശ സ്ട്രൈക്കറെ വേണം. കാരണം ഓസ്ട്രേലിയയിൽ നിന്നും എത്തിച്ച ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റിരിക്കുന്നു.അദ്ദേഹത്തിന് സർജറി വേണം.അടുത്തവർഷം വരെ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നത് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി കൊണ്ട് പറഞ്ഞിരുന്നു.
പ്രധാനപ്പെട്ട താരത്തെയാണ് ക്ലബ്ബിന് നഷ്ടമായത്. അതുകൊണ്ടുതന്നെ ഒരു പകരക്കാരനെ ബ്ലാസ്റ്റേഴ്സ് എത്തിച്ചേക്കും. പക്ഷേ അതൊരു ഏഷ്യൻ താരമായിരിക്കും എന്നുള്ള സൂചന പുറത്തേക്ക് വന്നിരുന്നു. അതിനിടെ ഒരു സൗത്ത് അമേരിക്കൻ സ്ട്രൈക്കറുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ തുടങ്ങിയതായി IFT ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.
26കാരനായ ആ താരം ബ്രസീലിൽ നിന്നുള്ള താരമാണ് എന്ന് റൂമറുകൾ ഉണ്ടായിരുന്നു. ഇതിലെ സത്യാവസ്ഥ ആരാധകർ മാർക്കസ് മർഗുലാവോയോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ഇക്കാര്യം അദ്ദേഹം നിഷേധിച്ചു. അതായത് ഒരു ബ്രസീലിയൻ സ്ട്രൈക്കറേയും കേരള ബ്ലാസ്റ്റേഴ്സ് പിന്തുടരുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്.ഇതോടുകൂടി ആ പ്രതീക്ഷ അസ്തമിച്ചു.
പക്ഷേ സ്ട്രൈക്കർ പൊസിഷനിലേക്ക് രണ്ട് താരങ്ങളെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട് എന്ന് അദ്ദേഹം തന്നെ പറയുന്നു. എന്നാൽ അത് ഏഷ്യൻ താരങ്ങളാവാനാണ് സാധ്യത.വലിയ സാലറി നൽകിക്കൊണ്ട് വലിയ സൂപ്പർ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് എത്തിക്കില്ല. കാരണം ആൾറെഡി സോറ്റിരിയോക്ക് കേരള ബ്ലാസ്റ്റേഴ്സ് സാലറി നൽകുന്നുണ്ട്.