വാസ്ക്കസ് ബ്ലാസ്റ്റേഴ്സിലേക്കില്ല,ലൂണയുടെ പകരക്കാരൻ എന്തായി? മാർക്കസ് മർഗുലാവോയുടെ അപ്ഡേഷൻ ഇതാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായിരുന്ന ആൽവരോ വാസ്ക്കസുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ സജീവമാണ്.അദ്ദേഹം തന്റെ സ്പാനിഷ് ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ഫ്രീ ഏജന്റ് ആണ്.ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകാനുള്ള അധികാരം അദ്ദേഹത്തിന് ഉണ്ട്. അദ്ദേഹം ഇന്ത്യയിലേക്ക് തന്നെ തിരിച്ചു വരും എന്നാണ് റൂമറുകൾ.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു ക്ലബ്ബ് അദ്ദേഹത്തെ കോൺടാക്ട് ചെയ്തു കഴിഞ്ഞു എന്ന് ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.ഏതാണ് ക്ലബ്ബ് എന്നത് വ്യക്തമല്ല.ആൽവരോ വാസ്ക്കാസ് ഇന്ത്യയിലേക്ക് തിരിച്ചു വരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.ഇതൊക്കെയാണ് ഏറ്റവും പുതുതായി കൊണ്ടുവന്ന റിപ്പോർട്ടുകൾ.
വാസ്ക്കസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തും എന്ന റിപ്പോർട്ട് വളരെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിലെ സത്യാവസ്ഥ ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകനായ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.വാസ്ക്കസ് ബ്ലാസ്റ്റേഴ്സിലേക്ക് എന്ന വാർത്തയിൽ യാതൊരുവിധ സത്യവും ഇല്ല. അത് വ്യാജമാണ്.അഡ്രിയാൻ ലൂണയുടെ പകരക്കാരനായി കൊണ്ട് വാസ്ക്കസിനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.
കേരള ബ്ലാസ്റ്റേഴ്സ് ലൂണയുടെ പകരക്കാരനെ ഇതുവരെ സൈൻ ചെയ്തിട്ടില്ല. മറിച്ച് ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ഇതാണ് മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് വാസ്ക്കാസ് വരില്ല എന്നത് ഉറപ്പായിക്കഴിഞ്ഞു.ലൂണയുടെ പകരക്കാരന് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നുണ്ട്.അധികം വൈകാതെ തന്നെ പകരക്കാരൻ എത്തും.ഇത്രയുമാണ് നമുക്കിപ്പോൾ പറയാൻ സാധിക്കുക.
മികച്ച ഒരു താരത്തെ തന്നെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. പുതിയ താരത്തെ കൊണ്ടുവന്ന് അദ്ദേഹത്തിന് അഡാപ്‌റ്റാവാൻ ഒരല്പം സമയം വേണ്ടിവരും. അതുകൊണ്ടുതന്നെ പുതിയ താരം വരുമ്പോൾ വലിയ ഒരു പ്രതീക്ഷ വെക്കുന്നതിലൊന്നും അർത്ഥമില്ല.എന്നിരുന്നാലും മത്സരങ്ങളിൽ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു താരത്തെ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.