കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ക്ലബ്ബിന്റെ ഇപ്പോഴത്തെ നടപടിക്രമങ്ങളിൽ തീർത്തും നിരാശരും അസ്വസ്ഥരുമാണ്.കാരണം നിരവധി താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയത്. അപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് മികച്ച താരങ്ങളുടെ ഒരുപാട് സൈനിങ്ങുകൾ ഉണ്ടാവും എന്നതാണ്.
പക്ഷേ ആ പ്രതീക്ഷകൾക്ക് വിപരീതമായി കൊണ്ടാണ് കാര്യങ്ങൾ നടക്കുന്നത്.രണ്ട് സൈനിങ്ങുകളാണ് ഇപ്പോൾ നടന്നിട്ടുള്ളത്.ജോഷുവ സോറ്റിറിയോ,പ്രബീർ ദാസ് എന്നിവരെ മാത്രമാണ് മാനേജ്മെന്റ് ടീമിലേക്ക് എത്തിച്ചിട്ടുള്ളത്. പുതിയ സൈനിങ്ങുകൾ ഒന്നും നടക്കാത്തതിലും സഹൽ ഉൾപ്പെടെയുള്ള താരങ്ങൾ ക്ലബ്ബ് വിടുമെന്നുള്ള റൂമറുകളിലും ആരാധകർ കടുത്ത നിരാശയിലാണ്.
ഈ നിരാശ ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മർഗുലാവോക്ക് മനസ്സിലാവും.പക്ഷേ അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ഉറപ്പ് നൽകിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് ഈ വീക്കെൻഡിൽ അവസാനിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് ഈ ആഴ്ചയുടെ അവസാനം കേരള ബ്ലാസ്റ്റേഴ്സ് ഒരു അനൗൺസ്മെന്റ് ഒഫീഷ്യലായി നടത്താൻ സാധ്യതയുണ്ട്.
I can understand the frustration. But trust me, the wait for Kerala Blasters supporters will end this week. https://t.co/ZPJ27ZAPrG
— Marcus Mergulhao (@MarcusMergulhao) July 11, 2023
പക്ഷേ അത് ആരാണ് എന്ന യാതൊരുവിധ സൂചനകളും ഇപ്പോൾ ലഭിച്ചിട്ടില്ല. ഇഷാൻ പണ്ഡിതക്ക് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ ഫലം കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇനി ഏതെങ്കിലും വിദേശ താരം എത്തുമോ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്.മികച്ച സൈനിങ്ങുകൾ ഉണ്ടാവണമേ എന്ന് മാത്രമാണ് ആരാധകരുടെ പ്രാർത്ഥന.