കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ വിദേശ സാന്നിധ്യമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ടിരുന്നു.മൂന്ന് വർഷത്തെ സേവനത്തിന് ശേഷമായിരുന്നു അദ്ദേഹം ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞത്. അതുകൊണ്ടുതന്നെ നിലവിൽ ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ താരത്തെ ആവശ്യമുണ്ട്.സെന്റർ ബാക്ക് പൊസിഷനിലേക്കാണ് ബ്ലാസ്റ്റേഴ്സിന് താരത്തെ ആവശ്യമുള്ളത്. ഒരുപാട് റൂമറുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഉയർന്ന് കേട്ടിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടോം ആൽഡ്രെഡിന്റെ പേര് തന്നെയായിരുന്നു. ഓസ്ട്രേലിയൻ ക്ലബ്ബായ ബ്രിസ്ബെയിൻ റോറിന് വേണ്ടിയായിരുന്നു അദ്ദേഹം ഇത്രയും കാലം കളിച്ചിരുന്നത്.അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ സ്കോട്ടിഷ് താരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.
ഫലം കാണാതെ പോവുകയായിരുന്നു. എന്നാൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ മോഹൻ ബഗാൻ അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുണ്ട്. ഇനി ടോം ആൽഡ്രെഡ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായി കൊണ്ടാണ് കളിക്കുക.ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും ഒരു സെന്റർ ബാക്കിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതേസമയം ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു റൂമർ ഇന്നലെ പുറത്തുവന്നിട്ടുണ്ട്. ക്ലബ്ബിലെ മുന്നേറ്റ നിരയിലെ മലയാളി സാന്നിധ്യമായ നിഹാൽ സുധീഷ് ബ്ലാസ്റ്റേഴ്സ് വിടുകയാണ്. മറ്റൊരു ക്ലബ്ബായ പഞ്ചാബ് എഫ്സിയിലേക്കാണ് അദ്ദേഹം പോകുന്നത്.ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം പോകുന്നത് എന്നാണ് വിവരങ്ങൾ. അടുത്ത സീസണിൽ നിഹാലിനെ പഞ്ചാബിന്റെ ജേഴ്സിയിൽ കാണാനാണ് ഇപ്പോൾ സാധ്യതകൾ ഉള്ളത്.