ബ്ലാസ്റ്റേഴ്സ് വിട്ടത് ഒരു പ്ലെയിങ് ഇലവൻ, വന്നത് വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രം, ആരാധകർക്ക് ദേഷ്യം.
അടുത്ത സീസണിന് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുമ്പോൾ വലിയ മാറ്റങ്ങൾ ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി. യഥാർത്ഥത്തിൽ ഒരു പ്ലെയിങ് ഇലവനെ തന്നെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടു എന്ന് പറയാം. അതായത് ആകെ 11 താരങ്ങളെ ക്ലബ്ബ് ഒഴിവാക്കി.
ഏറ്റവും ഒടുവിൽ ആയുഷ് അധികാരിയാണ് ക്ലബ്ബ് വിട്ടത്.അതിന് മുന്നേ സഹൽ അബ്ദു സമദിനെ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാന് കൈമാറിയിരുന്നു.ധനചന്ദ്ര മീട്ടെയ് ഇനി ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇല്ല. നിഷ കുമാർ,ജെസൽ കാർനെയ്റോ,ഖബ്ര എന്നീ ഇന്ത്യൻ ഡിഫൻഡർമാരും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു.
വിദേശ താരങ്ങളായ വിക്ടർ മോങ്കിൽ,അപോസ്ഥലസ് ജിയാനു,ഇവാൻ കലിയൂഷ്‌നി എന്നിവർ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു.മുഹീത് ഖാൻ,ഗിൽ എന്നീ ഗോൾകീപ്പർമാരും ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ.ഇങ്ങനെ പതിനൊന്ന് താരങ്ങൾ പോയപ്പോൾ നാലു താരങ്ങൾ മാത്രമാണ് വന്നത്. ആദ്യം വന്ന സോറ്റിരിയോക്ക് പരിക്കേറ്റ ഒരുപാട് കാലം പുറത്തിരിക്കേണ്ടിവന്നു.പ്രബീർ ദാസ്,നവോച്ച സിംഗ്,പ്രീതം കോട്ടാൽ എന്നിവരാണ് പിന്നീട് വന്നത്.
ഒരുപാട് താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വിട്ടിട്ടും വേണ്ടത്ര താരങ്ങളെ സൈൻ ചെയ്യാത്തതിൽ ആരാധകർക്ക് കടുത്ത ദേഷ്യമുണ്ട്.കൂടുതൽ സൈനിങ്ങുകൾക്ക് വേണ്ടി ആരാധകർ മുറവിളി കൂട്ടുകയാണ്.