കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ ഇന്ന് അപരിചിതനായ ഒരു താരത്തെ കണ്ടിരുന്നു. ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ എല്ലാവരും ഇത് റിപ്പോർട്ട് ചെയ്തിരുന്നു.ജസ്റ്റിൻ എന്ന ജേഴ്സിയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് സെഷനിൽ അദ്ദേഹം ഉണ്ടായിരുന്നു.പരിശീലനം നടത്തുകയും ചെയ്തു.
ആരാണ് ആ താരം എന്നത് എല്ലാവരും അന്വേഷിച്ച ഒരു കാര്യമാണ്.ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെ അതിനു മറുപടി നൽകിയിരിക്കുന്നു. നൈജീരിയൻ ഫോർവേഡ് ആയ ഒയോക്ക ഇമ്മാനുവൽ ആണ് കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം പരിശീലനം നടത്തിയത്.ട്രയലിന് വേണ്ടിയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രീ സീസൺ ക്യാമ്പിനൊപ്പം ചേർന്നിട്ടുള്ളത്.
🚨 𝗧𝗥𝗜𝗔𝗟 𝗨𝗣𝗗𝗔𝗧𝗘 🚨
— Kerala Blasters FC (@KeralaBlasters) July 14, 2023
Nigerian forward Justine Ojoka Emmanuel has joined our pre-season camp on a trial. He is expected to participate with the squad throughout the pre-season period. We wish him the best for his tenure with us. #KBFC #KeralaBlasters pic.twitter.com/xund6wIaR9
ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പീരിയഡിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം മുഴുവൻ സമയവും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ലബ്ബ് അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്. അജ്ഞാതനായ താരത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ തുടക്കത്തിൽ പ്രചരിച്ചിരുന്നുവെങ്കിലും അതിനെല്ലാം ഇപ്പോൾ ഉത്തരമായിരിക്കുകയാണ്.അദ്ദേഹം ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കൂടെ ഉണ്ടാവുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.