കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് സെന്റർ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കാൻ വേണ്ടിയാണ്.ഒരുപാട് റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തേക്ക് വരുന്നുണ്ട്.ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കറെ സ്വന്തമാക്കി എന്നായിരുന്നു IFT ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഈ ആഴ്ച്ച തന്നെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകുമെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ താരവുമായി ഈ ബന്ധപ്പെട്ട വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവരങ്ങൾ അവർ നൽകിയിട്ടുണ്ട്.എന്തുകൊണ്ടാണ് ഇത്രയധികം വൈകിയത് എന്നത് ഇവർ വ്യക്തമാക്കുന്നുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ സ്കിൻകിസ് വലിയ താരങ്ങൾക്ക് വേണ്ടിയാണ് ശ്രമിച്ചിട്ടുള്ളത്.ഒരുപാട് ഓപ്ഷനുകൾ അദ്ദേഹം പരിഗണിച്ചിരുന്നു.ലാലിഗ,ബുണ്ടസ് ലിഗ,ലീഗ് വൺ എന്നീ പ്രധാനപ്പെട്ട ലീഗുകളിൽ കളിക്കുന്ന താരങ്ങൾക്ക് വേണ്ടിയൊക്കെ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
പക്ഷേ അവസാന ഘട്ടത്തിൽ ഇതെല്ലാം പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അതിന്റെ പ്രധാനപ്പെട്ട കാരണം സാലറി തന്നെയാണ്. ഈ താരങ്ങൾ എല്ലാവരും ആവശ്യപ്പെടുന്നത് ബ്ലാസ്റ്റേഴ്സിന് താങ്ങാവുന്നതിലും അപ്പുറമുള്ള സാലറിയാണ്. അതുകൊണ്ടാണ് ഈ സൂപ്പർ താരങ്ങളെ ലഭിക്കാതെ പോയത്. ഓഗസ്റ്റിലെ ആദ്യ ആഴ്ചക്ക് മുൻപേ സൈനിങ്ങുകൾ എല്ലാം പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു.പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ ഈ ലക്ഷ്യം നടക്കാതെ പോവുകയാണ് ചെയ്തിട്ടുള്ളത്.പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങൾ നടന്നിട്ടുള്ളത്.
സ്ട്രൈക്കറുടെ സൈനിങ്ങ് തന്നെയാണ് കാര്യങ്ങളെ സങ്കീർണമാക്കിയത്. ഓഗസ്റ്റ് ആദ്യ ആഴ്ചയ്ക്ക് മുൻപ് എല്ലാ സൈനിങ്ങുകളും പൂർത്തിയാക്കി സ്‌ക്വാഡ് സാധ്യമാകുന്ന അത്രയും നേരത്തെ ഒരുമിച്ച് ചേരുക എന്നുള്ളതായിരുന്നു ലക്ഷ്യം. ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിന് ക്ലബ്ബിന്റെ മുഴുവൻ സ്‌ക്വാഡ് ഉണ്ടാകുമെന്നും അതിനു മുന്നേ സൈനിങ്ങുകൾ എല്ലാം പൂർത്തിയാക്കുമെന്നും ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ നിഖിൽ പറഞ്ഞിരുന്നു.എന്നാൽ അത് നടക്കാതെ പോവുകയായിരുന്നു. അതിന്റെ കാരണം ഈ സൂപ്പർതാരങ്ങൾ ബ്ലാസ്റ്റേഴ്സിനെ നിരസിച്ചത് തന്നെയാണ്.
സ്ട്രൈക്കറെ കണ്ടെത്താൻ വേണ്ടി സ്കിൻകിസ് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം. ഏതായാലും ആരായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്ട്രൈക്കർ എന്നതിനെക്കുറിച്ച് സൂചനകൾ ഒന്നുമില്ല. പക്ഷേ അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് അനൗൺസ്മെന്റ് നടത്തും എന്നാണ് അറിയാൻ സാധിക്കുന്നത്.ഇന്ന് രാത്രിക്ക് മുൻപ് ഡീൽ പൂർത്തിയാവാൻ സാധ്യതയുണ്ട് എന്നുള്ള കാര്യം നേരത്തെ മെർഗുലാവോയും അറിയിച്ചിരുന്നു.