കുറേയെണ്ണം കരഞ്ഞു,കുറേയെണ്ണം മിണ്ടാതിരുന്നു,ചേത്രി ഹൃദയം തകർത്തു: ബ്ലാസ്റ്റേഴ്സിനെ ട്രോളി ബംഗളൂരു എഫ്സി.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഐഎസ്എൽ സീസണിലെ പ്ലേ ഓഫിൽ നിന്നും എങ്ങനെയാണ് പുറത്തായത് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒരു വിവാദ ഗോൾ ബംഗളൂരു എഫ്സിയുടെ നായകൻ സുനിൽ ഛേത്രി നേടുകയായിരുന്നു.ആ ഗോൾ റഫറി അനുവദിക്കുകയും ചെയ്തു.എന്നാൽ ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകനും പ്രതിഷേധിച്ചു.അത് അംഗീകരിക്കാനാവില്ല എന്ന നിലപാടോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് കളം വിടുകയായിരുന്നു.
അതിനെ തുടർന്ന് വലിയ ശിക്ഷയും പിഴയുമൊക്കെ കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകനും ലഭിച്ചു. എന്നാൽ സുനിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വില്ലനായി മാറുകയായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരു താരത്തിന് ഒരിക്കലും നിരക്കാത്ത പ്രവർത്തിയാണ് അദ്ദേഹം പ്രവർത്തിച്ചതെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആരോപിച്ചു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളുരുവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു വിജയിച്ചിരുന്നത്. കൊച്ചിയിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് പ്രതികാരം തീർത്തത്.
ഈ സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയിക്കുകയായിരുന്നു.ഇനി അടുത്ത മത്സരം ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുക. അവരുടെ മൈതാനത്തെ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളി കൊണ്ട് ഒരു വീഡിയോ ബംഗളൂരു എഫ്സി പുറത്തിറക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ്നെതിരെ സുനിൽ ഛേത്രി നേടുന്ന ഫ്രീകിക്ക് ഗോളാണ് അവർ പുറത്ത് വിട്ടിട്ടുള്ളത്. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയിമറിൽ കിലിയൻ മർഫി പറയുന്ന ഡയലോഗും അവർ അതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ചിലർ കരഞ്ഞു, ചിലർ മിണ്ടാതെ ഇരുന്നു, ഞാൻ മരണവും ഈ ലോകത്തിന്റെ ഡിസ്ട്രോയറുമായി എന്നുള്ള ഡയലോഗാണ് അവർ കൂട്ടിച്ചേർത്തിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.
അതിന്റെ ക്യാപ്ഷൻ ആയിക്കൊണ്ടും അവർ ചില കാര്യങ്ങൾ എഴുതിയിട്ടുണ്ട്.സുനിൽ ഛേത്രി ഇന്റർനെറ്റിനെ തകർത്ത ദിവസം,ചില ഹൃദയങ്ങൾ തകർത്ത ദിവസം,എന്നാൽ ഒരിക്കലും നിയമങ്ങൾ തകർത്തിരുന്നില്ല, ഇതായിരുന്നു എഴുതിയിരുന്നത്. ഏതായാലും ബംഗളൂരു എഫ്സി അഡ്മിൻ ഒരു തിരി കൊളുത്തി വെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ പരിഹാസങ്ങളിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആരാധകർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അടുത്ത മത്സരത്തിൽ വിജയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.