ഇന്നലെ കലിംഗ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ ഒഡിഷ എഫ്സിക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാൾ ഒഡീഷയെ തോൽപ്പിച്ചത്. 12 വർഷത്തെ കിരീട വരൾച്ചക്ക് വിരാമം കുറിക്കാൻ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിട്ടുണ്ട്.ഇത് അവരുടെ ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്.
കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. സൂപ്പർ കപ്പിന് വലിയ പ്രാധാന്യം നൽകിയിട്ടില്ല എന്നാണ് ഇതിന്റെ ന്യായീകരണമായി കൊണ്ട് പരിശീലകൻ വുക്മനോവിച്ച് പറഞ്ഞിരുന്നത്.പക്ഷേ ആരാധകർക്ക് ഇത് സങ്കടം നൽകുന്ന ഒരു കാര്യം തന്നെയാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.ക്ലബ്ബ് ഇപ്പോൾ 10 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറായിരുന്ന ഗിൽ ക്ലബ് വിട്ടിരുന്നത്.അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കായിരുന്നു ചേക്കേറിയിരുന്നത്. അദ്ദേഹം ഇപ്പോൾ ഈ കിരീടനേട്ടത്തിൽ പങ്കാളിയായിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിൽ ഏറെക്കാലം തുടർന്ന സഹൽ കഴിഞ്ഞ സമ്മറിൽ ക്ലബ്ബ് വിട്ടുകൊണ്ട് മോഹൻ ബഗാനിലേക്ക് പോയിരുന്നു.അദ്ദേഹവും അവർക്കൊപ്പം കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടം വരൾച്ച അനുഭവിച്ചുകൊണ്ടിരുന്ന താരങ്ങൾ ക്ലബ്ബ് വിടുന്നതോടെ കിരീടം നേടുന്നു എന്ന് ഉയർത്തി കാണിച്ചുകൊണ്ടാണ് എതിർ ആരാധകരുടെ പരിഹാസങ്ങൾ.ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇത് വളരെ വ്യാപകമാണ്. പ്രശ്നം ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനാണെന്നും താരങ്ങൾക്ക് അല്ല എന്നുമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.Anas, Ogbeche, Díaz, Dheeraj, Hume, Jackichand, Jhingan, Jithin, Murray, Rakip, Mahesh, Naveen, Pearson Puitea, Ritwik, Sanjeev, Sahal, Prabhsukhan, Rehenesh, Rohit ഈ താരങ്ങൾ എല്ലാവരും ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് മറ്റു ക്ലബ്ബുകളിലേക്ക് പോയവരാണ്.അവർ ആ ക്ലബ്ബുകൾക്കൊപ്പം കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിന് അതുകൊണ്ടുതന്നെ പരിഹാസങ്ങൾ ഏറെ ലഭിക്കുന്നുണ്ട്. പക്ഷേ ആരാധകർ ക്ലബ്ബിന് കൈവിടാൻ തയ്യാറല്ല. ശുഭപ്രതീക്ഷയോട് കൂടി ആദ്യ കിരീടത്തിന് വേണ്ടി അവർ കാത്തിരിക്കുകയാണ്. ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഷീൽഡോ കപ്പോ നേടാൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷകൾ.ഡ്യൂറന്റ് കപ്പിലും സൂപ്പർ കപ്പിലും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. പക്ഷേ ഐഎസ്എല്ലിലെ മികവ് ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്.