യോവെറ്റിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നുവോ? മെർഗുലാവോക്ക് പറയാനുള്ളത് എന്ത്?
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു സ്ട്രൈക്കറെ സൈൻ ചെയ്തിട്ടില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്.ദിമി ഇപ്പോൾ ക്ലബ്ബ് വിട്ടുകൊണ്ട് ഈസ്റ്റ് ബംഗാളിലേക്ക് പോയിട്ടുണ്ട്.ആ സ്ഥാനത്തേക്കാണ് ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച സ്ട്രൈക്കറെ വേണ്ടത്.ട്രാൻസ്ഫർ വിന്റോ ക്ലോസ് ചെയ്യാനായിട്ടും ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
പക്ഷേ വളരെ ശക്തമായി കൊണ്ട് ഒരു റൂമർ ഇപ്പോൾ നിലനിൽക്കുന്നുണ്ട്.മോന്റെനെഗ്രോ സൂപ്പർതാരമായ സ്റ്റീവൻ യോവെറ്റിച്ചാണ് ആ താരം. അദ്ദേഹം ബ്ലാസ്റ്റേഴ്സുമായി ഡീലിൽ എത്തി എന്നുള്ളത് ചില മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലെ നിജസ്ഥിതി പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോയോട് ആരാധകർ തേടിയിരുന്നു. എന്നാൽ ഇതിന് തന്റെ കൈവശം ഉത്തരമില്ല എന്ന മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.
എന്തെന്നാൽ ഇതിലെ അപ്ഡേറ്റുകൾ നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല.എന്നാൽ ഇത് തള്ളിക്കളയാനും അദ്ദേഹം തയ്യാറായിട്ടില്ല. മറ്റു ചിലർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം യോവെറ്റിച്ചിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ഡീലിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ്.സ്ഥലത്തിന് ബ്ലാസ്റ്റേഴ്സ് ഒരു ഓഫർ നൽകിയിട്ടുണ്ട്.എന്നാൽ വേറെയും ഓഫറുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഖത്തറിലെ സെക്കൻഡ് ഡിവിഷനിൽ നിന്നും അദ്ദേഹത്തിന് ഓഫർ ലഭിച്ചിട്ടുണ്ട്. താരം എങ്ങോട്ട് പോകും എന്നതിൽ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. കഴിഞ്ഞ സീസണിൽ ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് യോവെറ്റിച്ച്.കരിയറിൽ മാഞ്ചസ്റ്റർ സിറ്റി,ഇന്റർ മിലാൻ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്. 122 ഗോളുകളും 58 അസിസ്റ്റുകളും കരിയറിൽ നേടിയ താരമാണ് ഇദ്ദേഹം.യുവേഫ കോൺഫറൻസ് ലീഗ് സ്വന്തമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
താരത്തെ ലഭിച്ചാൽ അത് ബ്ലാസ്റ്റേഴ്സിന് മറ്റൊരു ലെവലിലേക്ക് എത്തിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ താരത്തെ കൊണ്ടുവരിക എന്നുള്ളത് ഒരല്പം ബുദ്ധിമുട്ടായ കാര്യമാണ്. ഏതായാലും നിലവിൽ യോവെറ്റിച്ചിന് വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് തുടർന്നുകൊണ്ടിരിക്കുകയാണ് എന്നുള്ളത് മാത്രമാണ് നമുക്ക് ഇപ്പോൾ പറയാൻ സാധിക്കുക.