ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ സൂപ്പർ താരത്തിനു വേണ്ടി കഠിന പരിശ്രമങ്ങൾ നടത്തുന്നു, സ്ഥിരീകരിച്ച് മെർഗുലാവോ!
പറയത്തക്ക രൂപത്തിലുള്ള സൈനിങ്ങുകൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു. കൂടാതെ രാകേഷ്,അമാവിയ എന്നിവരെയും സ്വന്തമാക്കി. വിദേശ താരങ്ങളായി കൊണ്ട് നോഹ് സദോയി,കോയെഫ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.
എന്നാൽ ഈ സൈനിങ്ങുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സംതൃപ്തരല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.കൂടുതൽ താരങ്ങളെ കൊണ്ടുവരാൻ അവർ ആവശ്യപ്പെടുന്നുണ്ട്. പ്രധാനമായും ഒരു വിദേശ സ്ട്രൈക്കറെ വേണം. കൂടാതെ റൈറ്റ് വിങ്ങിലേക്ക് ഒരു മുന്നേറ്റ നിര താരത്തെ വേണം.ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ കൂടി എത്തിക്കണം എന്നൊക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യം.ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ പൂർത്തിയായോ? ഇനി ഉണ്ടാവാൻ സാധ്യതയുണ്ടോ എന്നൊക്കെ മെർഗുലാവോയോട് ചോദിക്കപ്പെട്ടിരുന്നു.
രണ്ടോ അതിലധികമോ താരങ്ങൾ വരാനുള്ള ഒരു സാധ്യത ഇദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.അതായത് ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.അക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം അദ്ദേഹം നൽകിയിട്ടുണ്ട്.ഒരു ഇന്ത്യൻ സൂപ്പർ താരത്തിനു വേണ്ടി പരമാവധി ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മികച്ച താരത്തിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആഷിശ് നേഗി നൽകുകയും ചെയ്തിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് താരത്തിനു വേണ്ടി ഒരു ഓഫർ അദ്ദേഹത്തിന്റെ ക്ലബ്ബിന് നൽകിയിരുന്നു.എന്നാൽ അത് അവർ നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്.പക്ഷേ താരത്തെ കൈവിടാൻ ക്ലബ്ബ് തയ്യാറായിട്ടില്ല.ഒരു വലിയ ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.അത് താരത്തിന്റെ ക്ലബ്ബ് സ്വീകരിക്കുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ക്യാമ്പ് ഉള്ളത്.
എന്നാൽ ഏതാണ് താരം എന്നുള്ളതിനെ കുറിച്ച് യാതൊരുവിധ സൂചനകളും ലഭിച്ചിട്ടില്ല.ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് ഡൊമസ്റ്റിക് സൈനിങ്ങുകൾ കൂടി നമുക്ക് പ്രതീക്ഷിക്കാം എന്നത് ഇതോടെ ഉറപ്പാവുകയാണ്. നിലവിൽ ഏതെങ്കിലും ഒക്കെ താരങ്ങളെ കൊണ്ടുവരുന്നതിന് പകരം മികച്ച താരങ്ങളെ കൊണ്ടുവരാനാണ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.