അർജന്റൈൻ താരത്തിന്റെ ഡീൽ അവസാനിച്ചിട്ടില്ല,ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ വക ഡബിൾ ട്രീറ്റ്?
കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ്ങ് പൂർത്തിയാക്കിയ വിവരം എല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. നേരത്തെ യൂറോപ്പിലും അമേരിക്കയിലും ഒക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്. മുപ്പതുകാരനായ ഈ താരം കരിയറിൽ നൂറിൽപരം ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.ദിമിയുടെ വിടവ് നികത്താൻ ഈ സ്പാനിഷ് താരത്തിന് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജീസസ് ജിമിനസിന്റെ പേര് റൂമറുകളിൽ ഒരിടത്തും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കിയത് ആരാധകർക്ക് ഒരല്പം സർപ്രൈസായിരുന്നു. എന്നാൽ അതിന് മുൻപ് ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടിരുന്ന പേര് ഫിലിപേ പാസഡോറെയുടേതായിരുന്നു.അദ്ദേഹത്തിന്റെ ഡീൽ എന്തായി എന്നുള്ളത് ആരാധകർ അന്വേഷിച്ചിരുന്നു.അതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഒരു റിപ്പോർട്ട് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരുപക്ഷേ ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ വക ഡബിൾ ട്രീറ്റ് ഉണ്ടാവാൻ സാധ്യതയുണ്ട്. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഈ അർജന്റൈൻ താരത്തെയും സ്വന്തമാക്കാൻ സാധ്യതയുണ്ട്.അദ്ദേഹവുമായി നടത്തുന്ന ചർച്ചകൾ അവസാനിച്ചിട്ടില്ല.മറിച്ച് അത് അതിന്റെ അവസാനഘട്ടത്തിൽ എത്തിക്കഴിഞ്ഞു.പാസഡോറിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.വരുന്ന മണിക്കൂറുകൾ ഇക്കാര്യത്തിൽ നിർണായകമാണ്.
24 വയസ്സ് മാത്രമുള്ള ഈ താരം കഴിഞ്ഞ ബോളിവിയൻ ലീഗിൽ 18 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്.അവിടുത്തെ ടോപ്പ് സ്കോററും താരമായിരുന്നു. അതായത് താരത്തെ ലഭിച്ചു കഴിഞ്ഞാൽ മുന്നേറ്റ നിരയിലെ ഒരുവിധം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. അദ്ദേഹം വരികയാണെങ്കിൽ സോറ്റിരിയോ,പെപ്ര എന്നിവരെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.അതായത് ശരാശരി താരങ്ങൾക്ക് പകരം മികച്ച താരങ്ങൾ എത്തുന്നു എന്ന് തന്നെ വേണം വിശ്വസിക്കാൻ.
പക്ഷേ ഈ അർജന്റൈൻ താരത്തിന്റെ കാര്യത്തിൽ ഡീൽ സംഭവിച്ചിട്ടില്ല.അത് നടക്കാം, നടക്കാതിരിക്കാം.നടന്നാൽ ആരാധകർക്ക് ഒരു ഡബിൾ ട്രീറ്റ് തന്നെയായിരിക്കും. ഏതായാലും ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.