വുക്മനോവിച്ച് നടത്തിയ ആ രണ്ടു മാറ്റങ്ങളാണ് പണി തന്നത്: ആരാധകരുടെ നിരീക്ഷണം
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞുകൊണ്ട് പുറത്തായിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയോട് പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് മുന്നേറുമെന്ന് ആരാധകർ വിശ്വസിച്ച സമയമുണ്ടായിരുന്നു. പക്ഷേ എല്ലാം അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിക്കുകയായിരുന്നു.
മത്സരത്തിൽ ഫെഡോർ ചെർനിയിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ 87ആം മിനിട്ട് വരെ മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സ് പിന്നീട് ഗോൾ വഴങ്ങി. തുടർന്ന് എക്സ്ട്രാ ടൈമിൽ ഒരു ഗോൾ കൂടി വഴങ്ങിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരം കൈവിടുകയായിരുന്നു.മത്സരത്തിൽ,പ്രത്യേകിച്ച് രണ്ടാം പകുതിയിൽ നിരവധി ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.
ചെർനിച്ചിന് രണ്ട് ഗോൾഡൻ ചാൻസുകൾ ലഭിച്ചിരുന്നു.ഐമനും ഒരു മികച്ച അവസരം ലഭിച്ചിരുന്നു.അതൊന്നും ഗോളാക്കി മാറ്റാൻ സാധിക്കാതെ പോവുകയായിരുന്നു. എന്നിരുന്നാലും ഐമന്റെ അസിസ്റ്റിൽ നിന്നും ചെർനിച്ച് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയിരുന്നത്. പക്ഷേ അവസാനത്തിൽ വഴങ്ങിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് എല്ലാം കൈവിട്ടു.
അവസരങ്ങൾ ഗോളാക്കിയില്ല എന്ന് പറയുമ്പോഴും നമ്മൾ അവരുടെ പ്രകടനം മികവിനെ വിസ്മരിക്കാൻ പാടില്ല. മുന്നേറ്റ നിരയിൽ മികച്ച പ്രകടനമാണ് ചെർനിച്ചും ഐമനും നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഈ രണ്ടു താരങ്ങളെയും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പിൻവലിച്ചു. ഇതോടെ കൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കുറഞ്ഞത്. മത്സരത്തിന്റെ 78ആം മിനുട്ടിൽ ഐമനെ പിൻവലിച്ചുകൊണ്ട് രാഹുലിനെ കൊണ്ടുവരികയായിരുന്നു.81ആം മിനുട്ടിൽ ചെർനിച്ചിനെ പിൻവലിച്ചുകൊണ്ട് അഡ്രിയാൻ ലൂണയെ പരിശീലകൻ കൊണ്ടുവരികയായിരുന്നു. ഈ രണ്ട് മാറ്റങ്ങളും പ്രതികൂലമായി ബാധിച്ചു എന്നാണ് പല ആരാധകരും വിലയിരുത്തിയിട്ടുള്ളത്.
ചെർനിയെ പിൻവലിക്കുന്നതിനു പകരം ഡൈസുകെ സകായിയെ പിൻവലിച്ചു ലൂണയെ ഇറക്കണമായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടിട്ടുള്ളത്.സക്കായ് മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. മാത്രമല്ല ഗോൾകീപ്പർ ലാറ ശർമ്മ പരിക്കേറ്റ് പുറത്തുപോയതും ബ്ലാസ്റ്റേഴ്സും തിരിച്ചടിയായി.ഈ മാറ്റങ്ങൾ ഒക്കെയാണ് പ്രധാനമായും ബ്ലാസ്റ്റേഴ്സിന് ഇന്നലത്തെ മത്സരത്തിൽ തിരിച്ചടി ആയിട്ടുള്ളത്.