രാഹുലിന്റെ കാര്യത്തിൽ മാറ്റങ്ങളില്ല,ജീക്സന്റെ കാര്യത്തിൽ ഉറപ്പു

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്.കാര്യമായ മാറ്റങ്ങൾ ഇപ്പോൾ ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. കോച്ചിംഗ് സ്റ്റാഫിലേക്ക് മൂന്ന് പുതിയ പരിശീലകർ എത്തി.പഴയ രണ്ട് പരിശീലകരെ നിലനിർത്താൻ ക്ലബ്ബ് തീരുമാനിക്കുകയും ചെയ്തു. നാല് വിദേശ താരങ്ങൾ ക്ലബ്ബിനോട് വിട പറഞ്ഞു.രണ്ട് ഡൊമസ്റ്റിക് താരങ്ങളും ക്ലബ്ബ് വിട്ടു.

രണ്ട് സൈനിങ്ങുകളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.വേറെയും സൈനിങ്ങുകൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ക്ലബ്ബ് തയ്യാറായിട്ടില്ല. ഇതിനിടെ ഒരുപാട് റൂമറുകൾ പുറത്തേക്ക് വരുന്നുമുണ്ട്.രാഹുൽ,ജീക്സൺ എന്നിവരാണ് അതിൽ പ്രധാനപ്പെട്ടത്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ മലയാളി താരമായ രാഹുലിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടിവന്നിരുന്നു. അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിനും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്.ഗോവ,ചെന്നൈ എന്നീ ക്ലബ്ബുകളെ ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു.പക്ഷേ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ കാര്യത്തിൽ മാറ്റങ്ങൾ ഒന്നും സംഭവിക്കാൻ സാധ്യതയില്ല.

അതായത് അദ്ദേഹം കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിനകത്ത് തന്നെ തുടരാനാണ് സാധ്യതയുള്ളത് എന്നാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. അതേസമയം ജീക്സന്റെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ തുടരുകയാണ്. അദ്ദേഹത്തിന്റെ കോൺട്രാക്ട് അടുത്ത വർഷമാണ് അവസാനിക്കുക.ഈ കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഈ സമ്മറിൽ തന്നെ അദ്ദേഹത്തെ ക്ലബ്ബ് കൈവിട്ടേക്കും.മോഹൻ ബഗാൻ,മുംബൈ എന്നിവർക്ക് താരത്തിൽ താല്പര്യമുണ്ട് എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ജീക്സൺ കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തികൾ ഒന്നും വന്നിട്ടില്ല.ബ്ലാസ്റ്റേഴ്സ് നേരത്തെ ഓഫർ നൽകിയിരുന്നെങ്കിലും അത് താരം സ്വീകരിച്ചിരുന്നില്ല.

ചുരുക്കത്തിൽ താരം ക്ലബ്ബ് വിടാനും വിടാതിരിക്കാനും സാധ്യതയുണ്ട്.ജീക്സൺ തന്നെയാണ് അത് തീരുമാനിക്കേണ്ടത്.അദ്ദേഹത്തെ നിലനിർത്തണമെന്ന് തന്നെയാണ് ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം അദ്ദേഹത്തിന് ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു.

Kerala BlastersTransfer Rumour
Comments (0)
Add Comment