വിദേശ താരങ്ങൾ നിരവധി,തുടരുമെന്ന് ഉറപ്പുള്ളത് കേവലം രണ്ടുപേർ മാത്രം, ബാക്കിയുള്ളവരുടെ ഭാവി എന്താകും?

കേരള ബ്ലാസ്റ്റേഴ്സിൽ വലിയ ഒരു അഴിച്ചു പണിക്ക് സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നതാണ്. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞപ്പോൾ ഇത് ശക്തിപ്പെടുകയും ചെയ്തു.വുക്മനോവിച്ച് പോയത് കൊണ്ട് തന്നെ പല പ്രധാനപ്പെട്ട താരങ്ങളും ക്ലബ്ബ് മാറാൻ ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.പല റൂമറുകളും പുറത്തേക്ക് വന്നിട്ടുണ്ട്.

ഈ സീസണിൽ നിരവധി വിദേശ താരങ്ങളെ ടീമിന്റെ ഭാഗമാക്കിയ ക്ലബ്ബ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ്.പരിക്കിന്റെ പ്രശ്നങ്ങൾ കാരണം വിദേശ താരങ്ങളുടെ കാര്യത്തിൽ പോലും മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വരുത്തേണ്ടി വന്നിരുന്നു.പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിലെ ഭൂരിഭാഗം വരുന്ന വിദേശ താരങ്ങളുടെയും ഭാവിയുടെ കാര്യത്തിൽ അവ്യക്തതകളാണ് ഉള്ളത്. രണ്ട് വിദേശ താരങ്ങളുടെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഉറപ്പുള്ളത്.അഡ്രിയാൻ ലൂണ,മിലോസ് ഡ്രിൻസിച്ച് എന്നിവരാണ് ആ രണ്ടു താരങ്ങൾ.

അതായത് ഈ രണ്ട് പേരും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും.ഡ്രിൻസിച്ച് ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നത് നേരത്തെ ഉറപ്പായിരുന്നു.ലൂണയുടെ കാര്യത്തിൽ സംശയങ്ങൾ ജനിച്ചിരുന്നു. കാരണം ഗോവക്ക് അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ക്യാപ്റ്റനെ കൈവിടാൻ തയ്യാറല്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്. എന്ത് വിലകൊടുത്തും ലൂണയെ നിലനിർത്താനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാകും.

എന്നാൽ ദിമിയുടെ കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല.അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്, ഓഫർ നൽകിയിട്ടുമുണ്ട്. എന്നാൽ താരം ആഗ്രഹിക്കുന്ന ഒരു ഓഫർ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലഭിക്കാത്തതിനാൽ മറ്റുള്ളവരുടെ ഓഫർ കൂടി ദിമി പരിഗണിക്കുന്നുണ്ട്.അദ്ദേഹം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോയാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.

ജോഷുവ സോറ്റിരിയോ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ സ്ഥിരീകരണങ്ങൾ ഒന്നും ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. അതുപോലെതന്നെ ഡൈസുകെ സക്കായ്, ക്വാമെ പെപ്ര എന്നിവരുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് ഫൈനൽ ഡിസിഷൻ എടുത്തിട്ടില്ല.സക്കായ് ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യത. ഒരുപക്ഷേ പെപ്ര ക്ലബ്ബിൽ തന്നെ തുടർന്നേക്കും.ഫെഡോർ ചെർനിച്ച് ക്ലബ്ബിൽ തുടരാൻ സാധ്യതകൾ കുറവാണ്.അദ്ദേഹം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോയേക്കും. മറ്റൊരു വിദേശ താരം മാർക്കോ ലെസ്ക്കോവിച്ചാണ്.

അദ്ദേഹം ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്.താരം ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യത. അതുപോലെതന്നെ ജസ്റ്റിൻ ഇമ്മാനുവലിനും ബ്ലാസ്റ്റേഴ്സിൽ ഭാവി കാണുന്നില്ല. മറ്റെവിടേക്കെങ്കിലും അദ്ദേഹത്തിന് പോകേണ്ടിവരും. അതേസമയം ഗോവയുടെ മൊറോക്കൻ താരമായ നൂഹ് സദൂയി ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.വിദേശ താരങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തതകൾ ഇനിയും കൈ വരേണ്ടതുണ്ട്.

Adrian LunaKerala Blasters
Comments (0)
Add Comment