മൂന്ന് പേർ വന്നു, ഇനി ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ളത് ആ രണ്ട് പേർ!

അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ സജീവമായി കൊണ്ട് നടക്കുകയാണ്. ജൂലൈ മാസത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ആരംഭിക്കും.ഇത്തവണ തായ്‌ലാൻഡിൽ വച്ചുകൊണ്ടാണ് പ്രീ സീസൺ നടക്കുന്നത്.3 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഔദ്യോഗിമായി 6 താരങ്ങളാണ് ഇതിനോടകം ക്ലബ്ബ് വിട്ടത്.അതിൽ നാല് വിദേശ താരങ്ങൾ ഉൾപ്പെടുന്നു.കൂടാതെ 2 ഇന്ത്യൻ ഗോൾകീപ്പർമാരും ഉണ്ട്. ഇനിയും കുറച്ചു താരങ്ങൾ ക്ലബ്ബ് വിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മൂന്ന് സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ഓഫീസിലായി കൊണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യം സോം കുമാർ എന്ന ഗോൾ കീപ്പറെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.

19 വയസ്സുള്ള താരം ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റിലേക്കുള്ള മികച്ച ഒരു അഡീഷനാണ്.അതിനുശേഷം പ്രതിരോധനിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു.വിങ് പാക്ക് പൊസിഷനിൽ കളിക്കുന്ന രാകേഷിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. അതിനുശേഷം ഇന്നലെയാണ് മൂന്നാമത്തെ സൈനിങ്ങ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.

ലാൽതൻമാവിയയെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. മുന്നേറ്റ നിരയിൽ വിങ്ങറായി കൊണ്ടാണ് ഈ താരം കളിക്കാറുള്ളത്.ഐസ്വാൾ എഫ്സിക്ക് വേണ്ടി കളിച്ചിരുന്ന താരം മൂന്നു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്‌സുമായി ഒപ്പു വച്ചിരിക്കുന്നത്. ഇനി രണ്ട് സൈനിങ്ങുകൾ കൂടി ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഉണ്ട്. ഒന്ന് നൂഹ് സദൂയിയുടേത് തന്നെയാണ്.

കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഈ ഗോവൻ താരത്തെ സ്വന്തമാക്കിയിട്ടുണ്ട്.മൊറോക്കൻ താരമായ ഇദ്ദേഹം മുന്നേറ്റ നിരയിലാണ് കളിക്കുന്നത്.പക്ഷേ ഔദ്യോഗിക പ്രഖ്യാപനം ക്ലബ്ബ് നടത്തിയിട്ടില്ല.മറ്റൊരാൾ ഗോൾ കീപ്പർ ആയ നോറ ഫെർണാണ്ടസാണ്.ഐസ്വാൾ എഫ്സിയുടെ ഗോൾകീപ്പർ ആയിരുന്നു ഇദ്ദേഹം.അദ്ദേഹത്തിന്റെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ക്ലബ്ബ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടില്ല. ഈ രണ്ട് അനൗൺസ്മെന്റ്കളും അധികം വൈകാതെ ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്

Kerala BlastersTransfer News
Comments (0)
Add Comment