കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി കൊണ്ട് നടത്തുകയാണ്. പരിശീലകന്റെ കാര്യത്തിലാണ് ആദ്യം മാറ്റം സംഭവിച്ചത്. പുതിയ പരിശീലകനായി കൊണ്ട് സ്റ്റാറെ ചുമതല ഏറ്റിട്ടുണ്ട്. കൂടാതെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ദിമിയെ ബ്ലാസ്റ്റേഴ്സ് കൈവിടുകയും ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച 4 താങ്ക്യൂ പോസ്റ്റുകളാണ് ബ്ലാസ്റ്റേഴ്സ് പ്രസിദ്ധീകരിച്ചത്. അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡോവൻ,ദിമി, ഗോൾകീപ്പർമാരായ കരൺജിത്,ലാറ ശർമ്മ എന്നിവരാണ് ക്ലബ് വിട്ടത്.ഇന്നലെ രണ്ട് താരങ്ങൾക്ക് കൂടി ബ്ലാസ്റ്റേഴ്സ് നന്ദി പറഞ്ഞിട്ടുണ്ട്. പ്രതിരോധനിരതാരമായ മാർക്കോ ലെസ്ക്കോവിച്ച്, ജാപ്പനീസ് താരമായ സക്കായ് എന്നിവർക്കാണ് ബ്ലാസ്റ്റേഴ്സ് ഗുഡ് ബൈ പറഞ്ഞിട്ടുള്ളത്.
ഇനി കൂടുതൽ താങ്ക് യു പോസ്റ്റുകൾ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇന്നലെ ഒരു സൈനിങ്ങ് ഒഫീഷ്യലായിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുമെന്ന് മെർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.ഗോവൻ താരമായിരുന്ന നൂഹ് സദൂയിയുടെ വരവ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാൽ ഇന്നലെ സൈനിങ് പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് ആ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതേസമയം അത് നൂഹിന്റേത് അല്ല എന്നുള്ള കാര്യം മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് പ്രതീക്ഷിക്കാത്ത ഒരു സൈനിങ്ങ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം.ആ താരം ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.