ബ്ലാസ്റ്റേഴ്സിലെ അണ്ടർറേറ്റഡ് പ്ലയെർ,ഇൻസ്റ്റയിൽ പിന്തുണക്കൂ: ഇന്ത്യൻ താരത്തിന് വേണ്ടി ശബ്ദമുയർത്തി ഒരു കൂട്ടം ആരാധകർ.

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും പുതിയ താരത്തിന്റെ സൈനിങ്ങ് ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്.അഡ്രിയാൻ ലൂണയുടെ പകരക്കാരന്റെ വരവ് വലിയ രൂപത്തിലാണ് ആരാധകർ ആഘോഷിക്കുന്നത്.താരം നേടിയ മികച്ച ഗോളുകളുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രണ്ടോ മൂന്നോ മാസം മാത്രം കോൺട്രാക്ട് ഉള്ള ഈ താരത്തിന്റെ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് ആരാധകർക്കിടയിൽ.

അതിനുള്ള തെളിവ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് തന്നെയാണ്.ബ്ലാസ്റ്റേഴ്സിലേക്ക് എത്തും മുമ്പ് കേവലം 7000 ഫോളോവേഴ്സ് മാത്രം ഉണ്ടായിരുന്ന താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോൾ 112 Kയിലേക്ക് എത്തിയിട്ടുണ്ട്. ആരാധകരുടെ നിലക്കാത്ത പ്രവാഹമാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം പോലും നടത്താത്ത, എന്തിനേറെ പറയുന്നു ഇന്ത്യയിൽ പോലും എത്തിയിട്ടില്ലാത്ത ഒരു താരത്തിന് അത്ഭുതകരമായ പിന്തുണയാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനിടെ ചില ആരാധകർ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. അതായത് ബ്ലാസ്റ്റേഴ്സിന് ഈ സീസണിന്റെ തുടക്കത്തിൽ തന്നെ വിങ് ബാക്കായ ഐബൻ ബാ ഡോഹ്ലിങ്ങിനെ നഷ്ടമായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സ് സ്ഥിരമായി ഉപയോഗപ്പെടുത്തുന്നത് നവോച്ച സിങ്ങിനെയാണ്.മികച്ച രൂപത്തിൽ തന്നെ തന്റെ റോൾ ഭംഗിയായി നിർവഹിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിലെ അണ്ടർ റേറ്റഡ് താരമാണ് നവോച്ച എന്നാണ് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. വേണ്ടത്ര പ്രശംസയും സപ്പോർട്ടും ഇദ്ദേഹത്തിന് ആരാധകരിൽ നിന്നും ലഭിക്കുന്നില്ല എന്ന് ചിലർ ഉയർത്തി കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ എണ്ണം 29000 മാത്രമാണ്. ആരാധകർ മനസ്സുവെച്ചാൽ അർഹമായ ഒരു സപ്പോർട്ട് ഇക്കാര്യത്തിൽ അദ്ദേഹത്തിന് നൽകാമെന്ന് ചിലർ എക്‌സിൽ അഭിപ്രായപ്പെടുന്നുണ്ട്.

മറ്റൊരു താരം ഡാനിഷ് ഫറൂഖാണ്.അണ്ടർ റേറ്റഡ് താരമായി കൊണ്ടാണ് പലരും ഇദ്ദേഹത്തെ പരിഗണിക്കുന്നത്. ഇദ്ദേഹത്തിനും അർഹിച്ച പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നവരുണ്ട്. ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും തങ്ങളുടെ താരങ്ങളെ നിരാശപ്പെടുത്താറില്ല.വലിയ പിന്തുണ അവർക്ക് നൽകാറുണ്ട്.

Danish FarooqKerala BlastersNaocha Singh
Comments (0)
Add Comment