സീസൺ അവസാനിക്കുന്ന ദിവസം ഞാൻ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് നൽകാം:മെർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തുടക്കത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. നിരവധി വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു.ഐഎസ്എല്ലിന്റെ ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ സർവതും പിഴക്കുകയായിരുന്നു. നിരവധി തോൽവികൾ ക്ലബ്ബിന് ഏറ്റുവാങ്ങേണ്ടി വന്നു.
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ഒരുപാട് റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്.കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്ത ഉണ്ടോ? കേരള ബ്ലാസ്റ്റേഴ്സിന്റെ ഏതെങ്കിലും സൈനിങ് അപ്ഡേറ്റ് ഉണ്ടോ? പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോയോട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകന്റെ ചോദ്യമാണിത്.എന്നാൽ കൃത്യമായ മറുപടി അദ്ദേഹം നൽകിയിട്ടില്ല.പക്ഷേ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു മേജർ അപ്ഡേറ്റ് വരാനിരിക്കുന്നു എന്നാണ് അദ്ദേഹം നൽകിയിട്ടുള്ളത്.
ഈ സീസണിലെ അവസാന മത്സരം കളിച്ചു കഴിയുന്ന ആ ദിവസം ഞാൻ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു മേജർ അപ്ഡേറ്റ് നിങ്ങൾക്ക് നൽകുന്നതാണ്, ഇതാണ് ആരാധകന് മറുപടിയായി കൊണ്ട് മാർക്കസ് നൽകിയിട്ടുള്ളത്. ഇദ്ദേഹം ഒരിക്കലും വെറും വാക്ക് പറയില്ല എന്നുള്ളത് കൊണ്ട് തന്നെ ഒരു സുപ്രധാനമാറ്റം കേരള ബ്ലാസ്റ്റേഴ്സ് സംഭവിക്കുന്നു എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. പക്ഷേ അത് എന്താവും എന്നുള്ള ചർച്ചയിലാണ് ആരാധകർ ഉള്ളത്.പ്രധാനമായും മൂന്ന് സാധ്യതകൾ ആരാധകർ വിലയിരുത്തുന്നുണ്ട്
കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്.ഇക്കാര്യം മറ്റുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ജീക്സൺ സിംഗ് ക്ലബ്ബ് വിടാൻ താല്പര്യപ്പെടുന്നു എന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്.മികച്ച ഓഫറുകൾ ലഭിച്ചു കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടുന്ന കാര്യം പരിഗണിക്കും. അതോടൊപ്പം തന്നെ ഗോവയുടെ നോഹിന്റെ റൂമറും സജീവമാണ്.
അതായത് അദ്ദേഹത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടെന്നും ശ്രമങ്ങൾ ആരംഭിച്ചു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ മാറ്റങ്ങൾ അല്ലാതെ മറ്റു വല്ല മാറ്റങ്ങളും ഉണ്ടാകുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്. ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യം എന്തെന്നാൽ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ മാനേജ്മെന്റ് ഇപ്പോഴേ ആരംഭിച്ചു എന്നതാണ്. കരാർ പുതുക്കേണ്ട താരങ്ങളുടെയും കൈവിടേണ്ട താരങ്ങളുടെയും കൃത്യമായ കണക്കുകൂട്ടലുകൾ കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.