പുതിയ കോച്ച് ആര്?ദിമി എങ്ങോട്ട്? ജീക്സണും പോവുകയാണോ?മെർഗുലാവോ നൽകുന്ന വ്യക്തമായ ഉത്തരങ്ങൾ ഇതാ!
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചടത്തോളം വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ വളരെ തിരക്കുപിടിച്ച ഒന്നായിരിക്കും. കാരണം ഒരു മാറ്റം ബ്ലാസ്റ്റേഴ്സിൽ വരികയാണ്. പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യമുണ്ട്. ക്ലബ്ബ് ഇവാൻ വുക്മനോവിച്ചിനെ ഒഴിവാക്കി കഴിഞ്ഞിട്ടുണ്ട്.പുതിയ പരിശീലകൻ ആരാണ് എന്ന കാര്യത്തിൽ വ്യക്തതകൾ ഒന്നും ലഭിച്ചിട്ടില്ല.
അത് തന്നെയാണ് പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോ പറഞ്ഞിട്ടുള്ളത്. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരായിരിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിനും ധാരണകൾ ഇല്ല. ഒന്നുകിൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ചർച്ചകൾ ഒന്നും നടത്തുന്നുണ്ടാവില്ല, അതല്ലെങ്കിൽ വളരെ രഹസ്യമായി കൊണ്ടാണ് ക്ലബ്ബ് പുതിയ പരിശീലകനെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് എന്നൊക്കെ വേണം ഇതിൽ നിന്നും വിലയിരുത്താൻ.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കറായ ദിമി ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ സജീവമാണ്. അദ്ദേഹത്തിന് മറ്റു പല ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു.ദിമിയുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇദ്ദേഹം നൽകിയിട്ടുണ്ട്.അതായത് ഭാവിയെക്കുറിച്ച് അദ്ദേഹം ഇപ്പോൾ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. നിലവിൽ ദിമി ഫ്രീ ഏജന്റാണ്.അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് പോകാം.
പക്ഷേ നിലനിർത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഒരു ഓഫർ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് ദിമിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ അത് സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ദിമി തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന അപ്ഡേറ്റ്. അതുപോലെതന്നെ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഇന്ത്യൻ താരമായ ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റിൽ നിറഞ്ഞ് നിൽക്കുകയാണ്.
മോഹൻ ബഗാന് അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.ബഗാൻ താരത്തിനും കേരള ബ്ലാസ്റ്റേഴ്സിനും മികച്ച ഒരു ഓഫർ നൽകി എന്നായിരുന്നു വാർത്തകൾ. എന്നാൽ അത് മെർഗുലാവോ നിഷേധിച്ചിട്ടുണ്ട്.ദിമിക്ക് ഇപ്പോൾ യാതൊരുവിധ ഓഫറുകൾ ലഭിച്ചിട്ടില്ല. പക്ഷേ ഭാവിയിൽ മോഹൻ ബഗാൻ താരത്തിന് ഓഫർ നൽകുമോ എന്നത് വ്യക്തമല്ല. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളും റൂമറുകളിൽ സജീവമായി നിറഞ്ഞു നിൽക്കുകയാണ്.