ബ്ലാസ്റ്റേഴ്സ് Vs അൽ നസ്ർ മത്സരം ആരംഭിച്ചു, വിജയത്തിലേക്ക് എത്തിക്കാൻ നിങ്ങൾക്കും വോട്ട് ചെയ്യാം!
കായിക ലോകത്തെ പ്രമുഖ സ്പോട്ട് മാനേജ്മെന്റ് ഗ്രൂപ്പ് ആയ ഡിപോർട്ടസ് ഫിനാൻസസ് ട്വിറ്റർ വേൾഡ് കപ്പ് തുടങ്ങിയ കാര്യം എല്ലാവരും ശ്രദ്ധിച്ചിരുന്നതാണ്. അതിന്റെ പ്രധാനപ്പെട്ട കാരണം ഇത്തവണ മത്സരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉണ്ട് എന്നതാണ്.ഗ്രൂപ്പ് ഡിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇടം നേടിയിട്ടുള്ളത്.കായിക ലോകത്തെ പ്രമുഖ ക്ലബ്ബുകളെ ഉൾപ്പെടുത്തി കൊണ്ടാണ് ട്വിറ്റർ വേൾഡ് കപ്പ് നടക്കുന്നത്.
അതായത് ആരാധകരുടെ പോരാട്ടമാണ് ഇവിടെ അരങ്ങേറുക. മത്സരങ്ങൾ പോൾ രൂപത്തിൽ ട്വിറ്ററിൽ ഇവരുടെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെക്കും. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കും. അങ്ങനെ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റുകൾ ഇവർ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യത്തെ മത്സരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനെതിരെയാണ്.
ഈ മത്സരം ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് മുന്നിൽ. ഇപ്പോൾ ചെയ്ത 79% വോട്ടുകളും കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ് ലഭിച്ചിട്ടുള്ളത്. 21% വോട്ടുകൾ മാത്രമാണ് അൽ നസ്റിന് ലഭിച്ചിട്ടുള്ളത്.ഇനിയും ഒരുപാട് സമയം അവശേഷിക്കുന്നുണ്ട്.
ആരാധകർ തന്നെയാണ് ഇതിൽ പങ്കാളിത്തം കാണിക്കേണ്ടത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക ശക്തി കാണിക്കാനുള്ള ഒരു സുവർണ്ണാവസരം കൂടിയാണ് ഇത്.അൽ നസ്റിനെ കൂടാതെ മാഞ്ചസ്റ്റർ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ തന്നെയാണ് വരുന്നത്. ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകർ ടീമിനെ വിജയത്തിലേക്ക് നയിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വോട്ട് ചെയ്യാനുള്ള പോൾ ലിങ്ക് ഈ വാർത്തയോടൊപ്പം നൽകുന്നുണ്ട്.