ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ, മത്സരം എപ്പോൾ ആരംഭിക്കും?

കായിക ലോകത്തെ പ്രമുഖ സ്പോർട്സ് മാനേജ്മെന്റ് ഗ്രൂപ്പാണ് ഡിപോർട്ടസ് ഫിനാൻസസ്. കായിക ലോകത്തെ പ്രത്യേകിച്ച് ഫുട്ബോൾ ലോകത്ത് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഇന്ററാക്ഷൻസ് ഓരോ മാസവും ഇവർ വിലയിരുത്താറുണ്ട്.അതിന്റെ കണക്ക് വിവരങ്ങൾ ഇവർ പ്രസിദ്ധീകരിക്കാറുമുണ്ട്. ഏഷ്യയിൽ കേരള ബ്ലാസ്റ്റേഴ്സ് എപ്പോഴും കരുത്ത് കാണിക്കാറുണ്ട്.

ഒന്നാം സ്ഥാനം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റാണ് ഏഷ്യയിൽ സ്വന്തമാക്കാറുള്ളത്.രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് വരാറുള്ളത്.മൂന്നാം സ്ഥാനത്ത് അൽ ഹിലാലും വരാറുണ്ട്. ഇൻസ്റ്റഗ്രാമിലെ ഇന്ററാക്ഷൻസാണ് ഇവർ പരിഗണിക്കാറുള്ളത്.എന്നാൽ അവർ ഒരു ട്വിറ്റർ വേൾഡ് കപ്പ് നടത്തുകയാണ്.കഴിഞ്ഞ തവണയാണ് അവർ വേൾഡ് കപ്പിന് തുടക്കം കുറിച്ചത്.

അതായത് ടീമുകൾ തമ്മിൽ ഇവർ ട്വിറ്ററിലൂടെ മത്സരങ്ങൾ സംഘടിപ്പിക്കും.പോളുകളാണ് വെക്കുക. ആരാധകരിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ടീമുകൾ മുന്നേറും.അങ്ങനെയാണ് ട്വിറ്റർ വേൾഡ് കപ്പ് നടക്കുന്നത്. ഈ ട്വിറ്റർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകളെ പ്രതിനിധീകരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഉള്ളത്.

നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി,ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ, ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോ,മില്ല്യണാരിസ് എന്നിവരൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ട്വിറ്ററിൽ പോൾ രൂപത്തിലാണ് മത്സരങ്ങൾ നടക്കുക.പോളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റാണ്.

ഇരുപത്തിയേഴാം തീയതിയാണ്, അഥവാ നാളെയാണ് ബ്ലാസ്റ്റേഴ്സും അൽ നസ്റും തമ്മിലുള്ള പോരാട്ടം നടക്കുക.ഡിപോർട്ടസ് ഫിനാൻസസിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ പോൾ രേഖപ്പെടുത്താൻ സാധിക്കുക.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ ഉള്ളതുകൊണ്ടുതന്നെ ആദ്യ മത്സരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടായിരിക്കും. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കരുത്ത് കാണിക്കാനുള്ള ഒരു സമയമാണിത്.

Al NassrKerala BlastersTwitter World Cup
Comments (0)
Add Comment