അവസാനം ചിരിച്ചത് 2018ൽ, പരാജയത്തിന്റെ കൈപ്പുനീർ ആരംഭിച്ചത് മുംബൈയിൽ വെച്ച്, തിരുത്താനാവുമോ ബ്ലാസ്റ്റേഴ്സിന് ഇന്ന്?

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നിർണായകമായ മത്സരത്തിന് ഇറങ്ങുകയാണ്. എതിരാളികൾ കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ്. ഇന്ന് രാത്രി എട്ടുമണിക്ക് മുംബൈയുടെ മൈതാനമായ ഫുട്ബോൾ അരീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആകെ കളിച്ച രണ്ടു മത്സരങ്ങളിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലാണ്.

പക്ഷേ ആശങ്കപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. ആദ്യമായി എടുത്തു പറയേണ്ടത് മുംബൈയും ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടിയ കണക്കുകൾ തന്നെയാണ്. ആകെ 18 തവണ ഏറ്റുമുട്ടിയപ്പോൾ നാല് തവണ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.8 തവണ പരാജയപ്പെട്ടു. ബാക്കിയുള്ള മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയുമായിരുന്നു.പരസ്പരം ഏറ്റുമുട്ടിയ കണക്കുകൾ ബ്ലാസ്റ്റേഴ്സിന് അനുകൂലമല്ല.

ഇനി ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാനത്തെ എവേ മത്സരങ്ങൾ എടുത്തു നോക്കിയാൽ അതും ബ്ലാസ്റ്റേഴ്സിന് അനുകൂലമല്ല. അവസാനമായി കളിച്ച 6 എവേ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തത്. ആ പരാജയത്തിന്റെ ആരംഭം മുംബൈ സിറ്റിക്കെതിരെ അവരുടെ മൈതാനത്തായിരുന്നു. കഴിഞ്ഞ ജനുവരി എട്ടാം തീയതിയായിരുന്നു ആ മത്സരം.

ആ മത്സരത്തിനുശേഷം ഒരൊറ്റ മത്സരത്തിൽ പോലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.അത് ഈ സീസണിലെ ആദ്യ എവേ മത്സരത്തിൽ, അതും മുംബൈയുടെ തട്ടകത്തിൽ വച്ച് തിരുത്താൻ സാധിക്കുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.പക്ഷേ അതും എളുപ്പമുള്ള കാര്യമല്ല. അതായത് മുംബൈയുടെ മൈതാനത്ത് അവസാനമായി കേരള ബ്ലാസ്റ്റേഴ്സ് ചിരിച്ചത് 2018 ലാണ്.

2018 ന് ശേഷം ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയുടെ മൈതാനത്ത് വിജയിച്ചിട്ടില്ല. ചുരുക്കത്തിൽ ഒരുപാട് കാര്യങ്ങൾക്ക് വിരാമം കുറിക്കാനുള്ള ഒരു സാഹചര്യമാണ് ഇവിടെ വന്നിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ മുംബൈ സിറ്റിയെ കീഴടക്കാൻ കഴിഞ്ഞാൽ അത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസവും ശക്തിയും വർദ്ധിപ്പിക്കുന്ന ഒന്ന് തന്നെയായിരിക്കും.

indian Super leagueKerala BlastersMumbai City Fc
Comments (0)
Add Comment