ബ്ലാസ്റ്റേഴ്സിന് നാളെ അഗ്നിപരീക്ഷ, ഇതുവരെയുള്ള പോലെയല്ല കാര്യങ്ങൾ,പേടിപ്പെടുത്തുന്നത് ഈ കണക്കുകളാണ്.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണൽ മികച്ച ഫോമിലാണ് ആരംഭിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. കാരണം ആദ്യ രണ്ടു മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിജയിച്ചു കഴിഞ്ഞു. ആദ്യമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബംഗളൂരു എഫ്സിയെയും രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പൂർ എഫ്സിയെയുമാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിക്കുന്നത്.നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. വിജയ കുതിപ്പ് തുടരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അടുത്ത മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.നാളെ രാത്രി നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ.

പക്ഷേ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു അഗ്നിപരീക്ഷയാണ്.കഴിഞ്ഞ രണ്ടു മത്സരങ്ങൾ പോലെയല്ല ഈ മത്സരം, കരുത്തരായ എതിരാളികൾക്കെതിരെ കളിക്കേണ്ടി വരുന്നു.AFC ചാമ്പ്യൻസ് ലീഗിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ് മുംബൈ സിറ്റി. അവരെ മറികടക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സ് വിയർക്കും എന്ന കാര്യത്തിൽ സംശയമില്ല.മാത്രമല്ല മുംബൈ സിറ്റിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. അത് കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായ ഒരു കാര്യമാണ്.

എന്തെന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടീമിനെ പ്രചോദിപ്പിച്ചത് ക്ലബ്ബിന്റെ സ്വന്തം ആരാധകരാണ്. ആരാധക പിന്തുണ മുംബൈ സിറ്റിക്കെതിരെ അവിടെ ലഭ്യമായേക്കില്ല. മുംബൈ സിറ്റി ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തോൽപ്പിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഒഡീഷയോട് സമനില വഴങ്ങുകയായിരുന്നു.

ജോർഹെ പെരീര ഡയസ്,ഗ്രേഗ് സ്റ്റുവർട്ട് തുടങ്ങിയ താരങ്ങളെ തടയുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെയായിരിക്കും. മാത്രമല്ല കണക്കുകൾ എല്ലാം ബ്ലാസ്റ്റേഴ്സിന് പേടിപ്പെടുത്തുന്ന ഒന്ന് തന്നെയാണ്.കഴിഞ്ഞ സീസണലെ രണ്ടു മത്സരങ്ങളിലും മുമ്പ് സിറ്റിയോട് ക്ലബ്ബ് പരാജയപ്പെട്ടിരുന്നു.മുംബൈ സിറ്റിയും ബ്ലാസ്റ്റേഴ്സും തമ്മിൽ ഇതുവരെ ആകെ ഏറ്റുമുട്ടിയത് 18 തവണയാണ്. അതിൽ എട്ടുമത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്താൻ മുംബൈക്ക് കഴിഞ്ഞിട്ടുണ്ട്. നാലു മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.ബാക്കിയുള്ള മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു.

മുംബൈ സിറ്റിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന ഊർജ്ജം ചെറുതൊന്നുമായിരിക്കില്ല. പക്ഷേ അതിന് ബ്ലാസ്റ്റേഴ്സ് ഏറെ പരിമിതികൾ മറികടക്കാനുണ്ട്.കഴിഞ്ഞ മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നില്ല.പ്രത്യേകിച്ചും മുന്നേറ്റ നിരയിൽ അത്ര ഒത്തിണക്കം ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും കൈവന്നിട്ടില്ല. അതൊക്കെ പരിഹരിച്ചാൽ മാത്രമേ മുംബൈക്കെതിരെ ഒരു മികച്ച റിസൾട്ട് കൈവരിക്കാൻ ക്ലബ്ബിന് സാധിക്കുകയുള്ളൂ.

indian Super leagueKerala BlastersMumbai City Fc
Comments (0)
Add Comment