സ്റ്റാർട്ടിങ് ഇലവനിലെ 4 താരങ്ങൾ പുറത്ത്, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക ഈ പുതിയ ടീമുമായി.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് പോരാട്ടത്തിന് വേണ്ടി ഇന്ന് ഇറങ്ങുകയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ വിജയ വഴിയിൽ തിരിച്ചെത്തേണ്ടതുണ്ട്. അതിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പക്ഷേ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. കാരണം അതി ഗുരുതരമായ പ്രതിസന്ധിയാണ് ടീം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ ഒരുപാട് തിരിച്ചടികൾ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റിരുന്നു.രണ്ടു താരങ്ങൾക്ക് പരിക്കേറ്റിരുന്നു.ഐബൻ,ജീക്സൺ എന്നിവരാണ് ഇപ്പോൾ പരിക്ക് മൂലം പുറത്തിരിക്കുന്നത്.

അതേസമയം മത്സരത്തിന്റെ അവസാനത്തിൽ ഉണ്ടായ സംഘർഷങ്ങൾ കാരണം രണ്ടു താരങ്ങൾക്ക് വിലക്കും ലഭിച്ചിരുന്നു.മിലോസ് ഡ്രിൻസിച്ച്,പ്രബീർ ദാസ് എന്നീ താരങ്ങളെ അടുത്ത മൂന്ന് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമാവില്ല. ഇങ്ങനെ സ്റ്റാർട്ടിങ് ഇലവനിലെ പ്രധാനപ്പെട്ട നാലു താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എങ്ങനെയാകും എന്നത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.

ഇപ്പോൾ ഒരു പോസിബിൾ ലൈൻ അപ്പ് പുറത്തേക്ക് വന്നിട്ടുണ്ട്. ഗോൾകീപ്പർ പൊസിഷനിൽ സച്ചിൻ സുരേഷ് തന്നെയായിരിക്കും.വിങ് ബാക്ക് പൊസിഷനുകളിൽ നവോച്ച സിംഗ്,സന്ദീപ് സിംഗ് എന്നിവരായിരിക്കും.പ്രബീർ ദാസ്,ഐബൻ എന്നിവർക്ക് പകരമാണ് ഇവർ വരുന്നത്.സെന്റർ ബാക്ക് പൊസിഷനിൽ വിദേശ താരം ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.പ്രീതം കോട്ടാൽ,ഹോർമിപാം എന്നിവരായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ ഉണ്ടാവുക. മധ്യനിരയിൽ വിബിൻ മോഹനന് ഒപ്പം ഫ്രഡി ഉണ്ടാവും.ജീക്സൺ,ഐമൻ എന്നിവർ ഉണ്ടാവില്ല.ലൂണ,സക്കായി എന്നിവരും ഇവിടെ ഉണ്ടാകും.രണ്ട് വിദേശ സ്ട്രൈക്കർമാർ ഒരുമിച്ച് ഇറങ്ങും എന്നാണ് റിപ്പോർട്ടുകൾ. അതായത് ദിമി,പെപ്ര എന്നിവർ മുന്നേറ്റ നിരയിൽ ഉണ്ടാകും.

പ്രധാന താരങ്ങളെ നഷ്ടമായാലും ബാലൻസ്ഡ് ആയ ഒരു ടീം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്. മാത്രമല്ല അവസാനത്തെ അഞ്ച് മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നോട് ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. നിലവിൽ നോർത്ത് ഈസ്റ്റ് മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയും ആണ് വഴങ്ങിയിട്ടുള്ളത്.

Kerala BlastersPossible Line up
Comments (0)
Add Comment