കേരളത്തിന്റെ എതിരാളികൾ ഒഡീഷ തന്നെ, എന്നാണ് മത്സരം കാണാനാവുക?
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ യുവ താരം ഐമനാണ് തിളങ്ങിയത്.ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം നേടുകയായിരുന്നു.ഡൈസുകെ സക്കായ്,നിഹാൽ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് സൗരവ് മണ്ടലും തിളങ്ങിയിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിട്ടുള്ളത്.22 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങളാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. 3 സമനിലകൾക്ക് പുറമെ ഒൻപത് തോൽവികൾ ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുണ്ട്.33 പോയിന്റുമായാണ് കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത്.നാലാം സ്ഥാനത്ത് ഉള്ളത് ഒഡീഷയാണ്. 21 മത്സരങ്ങളിൽ നിന്ന് 39 പോയിന്റാണ് ഒഡീഷക്ക് ഉള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷയെയാണ് നേരിടുക.ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യം എന്തെന്നാൽ മത്സരം നടക്കുന്ന വേദിയാണ്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചു കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഏപ്രിൽ 19 ആം തീയതിയാണ് നമുക്ക് ഈ മത്സരം കാണാൻ സാധിക്കുക.
കലിംഗ സ്റ്റേഡിയത്തിൽ നിരവധി മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുണ്ട്.ഒഡീഷക്കെതിരെ കളിച്ചിട്ടുണ്ട്,സൂപ്പർ കപ്പിലെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, പക്ഷേ ആ സ്റ്റേഡിയത്തിൽ ഇതുവരെ ഒരു വിജയം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്ന് ദുഷ്പേര് കേരള ബ്ലാസ്റ്റേഴ്സിനുണ്ട്.അത് മാറ്റി എഴുതാനുള്ള ഒരു അവസരമാണ് ഇത്.പക്ഷേ അവരെ പരാജയപ്പെടുത്തുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമാവില്ല.
പരിക്കിന്റെ പിടിയിൽ അകപ്പെട്ട് ഞെരിഞ്ഞമരുകയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ്. പല പ്രധാനപ്പെട്ട താരങ്ങൾക്കും പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകളെ വല്ലാതെ ഉലച്ച് കലയുകയായിരുന്നു. ഏതായാലും വരാനിരിക്കുന്ന ജീവൻ മരണ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കയ് മെയ് മറന്ന് പോരാടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.