ക്ലബ്ബിനെ ആരാധകരും കൈവിട്ടു തുടങ്ങി,ഈ നാണക്കേട് ആരാധകർ മുൻകൂട്ടി കണ്ടു?കൊച്ചിയിൽ അറ്റൻഡൻസ് നന്നേ കുറവ്.
കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയോട് ഏറ്റുവാങ്ങിയത് നാണംകെട്ട തോൽവിയാണ് എന്ന കാര്യത്തിൽ തർക്കം ഒന്നുമില്ല.അതിന് കാരണങ്ങൾ നിരവധിയാണ്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ഒരു ഗോളിന്റെ ലീഡ് ഉണ്ടായിട്ട് മൂന്ന് ഗോളുകൾ വഴങ്ങുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ അഹങ്കാരമായ കൊച്ചി സ്റ്റേഡിയത്തിൽ വച്ച് കൊണ്ടാണ് ഈ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.
മാത്രമല്ല പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ ഉള്ള ക്ലബ്ബാണ് പഞ്ചാബ്.അവരുടെ ആദ്യ സീസൺ കൂടിയാണിത്.അത്തരത്തിലുള്ള ഒരു ടീമിനെതിരെ ഹോം മൈതാനത്ത് പരാജയപ്പെടുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നാണക്കേട് തന്നെയാണ്.മാത്രമല്ല പരിതാപകരമായ പ്രകടനമാണ് ക്ലബ്ബ് നടത്തിയത്. അർഹിച്ച വിജയം തന്നെയാണ് പഞ്ചാബ് നേടിയിട്ടുള്ളത്.
ഇതിനെക്കാളുമൊക്കെ ഉപരി എടുത്തു പറയേണ്ട കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ മികവ് ദൈനംദിനം താഴേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുകയാണ്. അവസാനമായി കളിച്ച നാലു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അങ്ങനെ ഒരു തകർച്ചയെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് അഭിമുഖീകരിക്കുന്നത്. ഇതിനൊക്കെ പുറമേ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകരും ക്ലബ്ബിന് കൈവിട്ട് തുടങ്ങിയിട്ടുണ്ട്.പറയാൻ കാരണം കഴിഞ്ഞ മത്സരത്തിലെ അറ്റൻഡൻസ് തന്നെയാണ്.
സാധാരണ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് മുപ്പതിനായിരത്തോളം ആരാധകർ ഉറപ്പായിട്ടും ഉണ്ടാവാറുണ്ട്. എന്നാൽ അതിന്റെ പകുതിയോളം ആരാധകർ മാത്രമാണ് കഴിഞ്ഞ മത്സരത്തിന് എത്തിയിട്ടുള്ളത്. കൃത്യമായി പറയുകയാണെങ്കിൽ 17650 ആരാധകരാണ് കഴിഞ്ഞ മത്സരം വീക്ഷിക്കാൻ എത്തിയിട്ടുള്ളത്. തുടർ തോൽവികൾ വഴങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഒരുപക്ഷേ പഞ്ചാബിനോടും പരാജയപ്പെട്ടേക്കാം എന്ന് പല ആരാധകരും മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് ആരാധക സാന്നിധ്യം കുറഞ്ഞത്.
പ്രതീക്ഷിച്ച പോലെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയും ചെയ്തു. ഇനിയുള്ള മത്സരങ്ങൾക്ക് ഇതിനേക്കാൾ പരിതാപകരമായ ഒരു അവസ്ഥയായിരിക്കും ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വരില്ല. അതിൽ നിന്നും കരകയറണമെങ്കിൽ അനിവാര്യമാണ്. ഇനി ബ്ലാസ്റ്റേഴ്സ് ചെന്നൈയ്ക്കെതിരെ അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് കളിക്കുക. ആ മത്സരത്തിലെങ്കിലും ആശാനും സംഘവും വിജയം കരസ്ഥമാക്കേണ്ടതുണ്ട്.