കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്.പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി പരാജയപ്പെടുത്തിയത്.സ്വന്തം മൈതാനത്ത് വച്ചുകൊണ്ടാണ് ഈ വലിയ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് വലിയ ആഘാതമേൽപ്പിക്കുന്നു.
മിലോസ് ഡ്രിൻസിച്ചിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ വിൽമർ ജോർദാൻ ആദ്യപകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിക്കൊണ്ട് ലുക്ക മെയ്സൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പതനം ഉറപ്പാക്കുകയായിരുന്നു.തുടർച്ചയായ നാലാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്. വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച നാല് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കലിംഗ സൂപ്പർ കപ്പിൽ നടന്ന അവസാനത്തെ രണ്ട് മത്സരങ്ങളിൽ ജംഷഡ്പൂർ,നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നത്. ഇപ്പോൾ ഒഡീഷയും പഞ്ചാബും ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി കഴിഞ്ഞു. കൊച്ചിയിൽ വച്ചുകൊണ്ടാണ് ഈ വലിയ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് വലിയ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.
എന്നാൽ ഈ ദുരന്തം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മുൻകൂട്ടി കണ്ടു എന്ന് തന്നെ പറയേണ്ടിവരും. എന്തെന്നാൽ ഇന്നലത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി കുറഞ്ഞ ആരാധകർ മാത്രമാണ് എത്തിയിട്ടുള്ളത്.കൃത്യമായി പറഞ്ഞാൽ 17650 ആരാധകരാണ് മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയത്. താരതമ്യേന ഇത് കുറവാണ്. സാധാരണ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് ഏകദേശം മുപ്പതിനായിരത്തോളം കാണികൾ ഉണ്ടാവാറുണ്ട്.
തുടർച്ചയായ തോൽവികൾ കാരണം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ക്ലബ്ബിനെ കൈവിട്ടു തുടങ്ങി എന്ന് തന്നെ പറയേണ്ടിവരും. അതിന്റെ തെളിവാണ് കുറഞ്ഞ ആരാധകർ സ്റ്റേഡിയത്തിലേക്ക് എത്തിയിട്ടുള്ളത്. പല ആരാധകരും ഇന്നലത്തെ മത്സരത്തിൽ നേരത്തെ തന്നെ സ്റ്റേഡിയം വിട്ട് പുറത്തുപോയിട്ടുണ്ട്. അത്രയും മോശം പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. ഇനി വരുന്ന മത്സരങ്ങൾക്ക് ഇനിയും ആരാധകർ കുറയാൻ തന്നെയാണ് സാധ്യതകൾ ഉള്ളത്.