സമ്മർ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാനത്തിൽ എത്തിക്കഴിഞ്ഞു. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കി നിൽക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സൈനിങ്ങ് ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുള്ളത്.
കൂടുതൽ താരങ്ങളെ എത്തിക്കാൻ ക്ലബ്ബ് ശ്രമിക്കുന്നുണ്ട് എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.അതേസമയം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ ഇന്ത്യൻ സാന്നിധ്യമായ പ്രീതം കോട്ടാൽ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തെ തിരികെ എത്തിക്കാൻ മോഹൻ ബഗാന് താല്പര്യമുണ്ട്.അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്.
മോഹൻ ബഗാന്റെ സൂപ്പർ താരമായ അഭിഷേക് സൂര്യവൻയ്ക്ക് വേണ്ടിയായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നത്.കോട്ടാലിന് പകരം അദ്ദേഹത്തെ നൽകണമെന്നായിരുന്നു ആവശ്യം.എന്നാൽ മോഹൻ ബഗാൻ ഇത് നിരസിക്കുകയായിരുന്നു.പെർമനന്റ് ഡീലായിരുന്നു ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ താരത്തെ നൽകാൻ തയ്യാറല്ല എന്ന് മോഹൻ ബഗാൻ അറിയിക്കുകയായിരുന്നു.
ചുരുക്കത്തിൽ ഇവിടെ സ്വാപ് ഡീലിന് ഒരു സാധ്യതയും ഇനി അവശേഷിക്കുന്നില്ല. ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ കോട്ടാലിനെ സ്ട്രൈറ്റ് ഡീലിൽ മോഹൻ ബഗാൻ സ്വന്തമാക്കേണ്ടി വരും.നിലവിൽ അതിന് ഒരല്പം സാധ്യത കുറവാണ്.മാത്രമല്ല ചർച്ചകളിൽ പുരോഗതി ഒന്നുമില്ല.നിലവിലെ സാഹചര്യങ്ങൾ വച്ചുനോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ കോട്ടാൽ തുടരാനാണ് സാധ്യത. ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ട താരങ്ങളെ ഒന്നും നൽകാൻ അവരിപ്പോൾ തയ്യാറല്ല.
മോഹൻ ബഗാനുമായി 2027 വരെ അഭിഷേകിന് കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടെങ്കിലും അത് നടക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഏതായാലും നിലവിൽ കോട്ടാലിന്റെ ഡീലിൽ ഒന്നുമായിട്ടില്ല എന്ന് തന്നെയാണ് പുതിയ വിവരങ്ങൾ.