കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു മികച്ച സ്ട്രൈകറെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിനെ തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ദിമിയെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ ഓൾ ടൈം ടോപ്പ് സ്കോററാണ് ദിമി.
മാത്രമല്ല നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവുമാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ വിടവ് നികത്തുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ല.മികച്ച ഒരു സ്ട്രൈക്കറെ തന്നെ കൊണ്ടുവരേണ്ടതുണ്ട്. ഒരുപാട് റൂമറുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഉണ്ടായിരുന്നു. ആ കൂട്ടത്തിലേക്ക് പുതിയ ഒരു റൂമർ കൂടി ഇപ്പോൾ വന്നിട്ടുണ്ട്.
അതായത് ഗ്രീക്ക് താരമായിരുന്നു ദിമി. ഗ്രീസിൽ നിന്നും താരങ്ങളെ കണ്ടെത്തുന്നതിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് മിടുക്കനാണ്.ഇപ്പോൾ മറ്റൊരു ഗ്രീക്ക് താരത്തെ സ്ട്രൈക്കർ പൊസിഷനിലേക്ക് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.ജിയോർജിയാസ് മനാലിസ് എന്നാൽ താരവുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട് എന്നാണ് റൂമറുകൾ.
28 വയസ്സുള്ള താരമാണ് ഇദ്ദേഹം.സൂപ്പർ ലീഗ് ടൂവിൽ ചാനിയ എന്ന ക്ലബ്ബിനു വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വരുന്ന സമ്മറിൽ അദ്ദേഹം ഫ്രീ ഏജന്റ് ആവുകയാണ്. 2022 മുതൽ ചാനിയക്ക് വേണ്ടി കളിക്കുന്ന ഈ താരം 49 ലീഗ് മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ നേടിയിട്ടുണ്ട്. അതായത് ഗോളടി മികവ് കാണിക്കുന്ന താരമാണ് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.
കഴിഞ്ഞ സീസണിൽ 21 മത്സരങ്ങളാണ് ഈ സ്ട്രൈക്കർ കളിച്ചിട്ടുള്ളത്.11 ഗോളുകളും ഒരു അസിസ്റ്റും ഇദ്ദേഹം നേടിയിട്ടുണ്ട്. മികച്ച പ്രകടനം ഇദ്ദേഹം നടത്തുന്നുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ബ്ലാസ്റ്റേഴ്സിന് ഇദ്ദേഹത്തെ കൊണ്ടുവരാൻ കഴിയുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ട കാര്യം.