ഡൂജേ കോപ് ഇഞ്ചുറി പ്രോൺ,കരോലിസ് കൊണ്ടുവരുമോ ഇല്ലയോ എന്നുള്ളത് കണ്ടറിയണം!

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു മികച്ച സ്ട്രൈക്കറെ ആവശ്യമുണ്ട്. കഴിഞ്ഞ രണ്ട് വർഷക്കാലം ഗോളടിക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് പ്രധാനമായും ആശ്രയിച്ചിരുന്ന ദിമി ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്കാണ് ഒരു സ്ട്രൈക്കറെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. ഏറ്റവും പുതിയ റൂമർ ക്രൊയേഷ്യൻ സൂപ്പർ താരമായ ഡൂജേ കോപ്പുമായി ബന്ധപ്പെട്ടതാണ്. ക്രൊയേഷൻ ദേശീയ ടീമിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച താരമാണ് ഇദ്ദേഹം.രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. യൂറോപ്പിലെ പ്രശസ്ത ക്ലബ്ബുകൾ ആയ ഡൈനാമോ സാഗ്രബ്,റയൽ വല്ലഡോലിഡ്,കാഗ്ലിയാരി,മലാഗ തുടങ്ങിയ ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട് ഇദ്ദേഹം. നിലവിൽ ലോക്കോ മോട്ടിവ സാഗ്രബ് എന്ന ക്ലബ്ബിന് വേണ്ടിയാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

ഇദ്ദേഹവുമായി ബന്ധപ്പെട്ട റോമർ ഉയർന്നു കേട്ടെങ്കിലും സ്കിൻകിസ് ഈ 34കാരനെ കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കാരണം അദ്ദേഹം ഒരു ഇഞ്ചുറി പ്രോൺ താരമാണ്.പരിക്കുകൾ ഇടയ്ക്കിടെ അലട്ടുന്ന താരമാണ് ഇദ്ദേഹം.അത് തീർച്ചയായും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ ഈ താരത്തിന്റെ മികവിലോ അനുഭവ സമ്പത്തിലോ യാതൊരുവിധ സംശയങ്ങളും ഇല്ല.

അദ്ദേഹത്തെ കൊണ്ടുവന്ന് ഇല്ലാതെ കളിക്കാൻ പറ്റിയാൽ അതൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.കഴിഞ്ഞ സീസണിലും അദ്ദേഹം മികച്ച പ്രകടനം ക്രൊയേഷൻ പുറത്തെടുത്തിട്ടുണ്ട്. 22 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഈ റോമർ എത്രത്തോളം മുന്നോട്ടു പോകും എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

Duje CopKerala Blasters
Comments (0)
Add Comment