ഈ കപ്പടിക്കണം,അതാണ് ഇപ്പോഴത്തെ ലക്ഷ്യം :ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറന്റ് കപ്പിലാണ് ഉള്ളത്.മികച്ച പ്രകടനം ഗ്രൂപ്പ് ഘട്ടത്തിൽ നടത്താൻ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ആദ്യമത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത 8 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.അതിന് ശേഷം നടന്ന മത്സരത്തിൽ പഞ്ചാബിനോട് 1-1 എന്ന സ്കോറിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയായിരുന്നു.എന്നാൽ മൂന്നാമത്തെ മത്സരത്തിലും ഒരു ഗംഭീര വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എതിരല്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് CISF നെ പരാജയപ്പെടുത്തിയിരുന്നത്.

അങ്ങനെ ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കിയിട്ടുള്ളത്.ക്വാർട്ടറിൽ ആരാണ് എതിരാളികൾ എന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ ദുർബലരായ എതിരാളികൾ ആയതുകൊണ്ട് തന്നെ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് ഘട്ടം എളുപ്പമായിരുന്നു.എന്നാൽ ഇനിമുതൽ അങ്ങനെയാവില്ല എന്നാണ് വിലയിരുത്തലുകൾ.

പക്ഷേ മുൻപ് ഉണ്ടായിരുന്ന പോലെയല്ല ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിനെ കാണുന്നത്. ഇത്തവണ വളരെ ഗൗരവത്തോടുകൂടി തന്നെ ഈ കോമ്പറ്റീഷനെ ക്ലബ്ബ് പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മുഴുവൻ സ്‌ക്വാഡിനെയും അണിനിരത്തി മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരമായ ഡാനിഷ് ഫറൂക്കും ഇത് വ്യക്തമാക്കിയിട്ടുണ്ട്.ഡ്യൂറന്റ് കപ്പ് നേടലാണ് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.താരം പറഞ്ഞത് ഇപ്രകാരമാണ്.

‘ഇപ്പോഴത്തെ ഞങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമാണ്.ഈ ഡ്യൂറന്റ് കപ്പ് നേടുക എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതൊരു മികച്ച ടൂർണമെന്റ് ആണ്.അത്കൊണ്ട് തന്നെയാണ് ഞങ്ങൾ ഇത് നേടാൻ ആഗ്രഹിക്കുന്നതും. അതിനുശേഷം ഞങ്ങൾ 2024/25 സീസണിൽ ഈ മൊമെന്റം തുടരേണ്ടതുമുണ്ട് ‘ഇതാണ് ഡാനിഷ് പറഞ്ഞിട്ടുള്ളത്.

ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. അത് മാറ്റി എഴുതുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇപ്പോൾ സ്റ്റാറേയും കൂട്ടരും പ്രവർത്തിക്കുന്നത്.അതിനാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.

Danish FarooqKerala Blasters
Comments (0)
Add Comment