കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മത്സരത്തിനു വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് അവസാനമാവുകയാണ്. കാരണം വരുന്ന ഞായറാഴ് ച്ചയാണ് ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി കളത്തിലേക്ക് ഇറങ്ങുക.ജംഷെഡ്പൂർ എഫ്സിയാണ് മത്സരത്തിലെ എതിരാളികൾ. കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ പോരാട്ടവും നടക്കുക.
ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് തുടക്കം കുറിച്ചത്.ആ വിജയം തുടരേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരനായ ദിമിത്രിയോസ് ഡയമന്റിക്കോസ് ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നില്ല.പരിക്ക് കാരണമായിരുന്നു അദ്ദേഹത്തിന് മത്സരം നഷ്ടമായിരുന്നത്.എന്നാൽ അദ്ദേഹം ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്.
അടുത്ത മത്സരത്തിൽ കളിക്കാൻ താൻ തയ്യാറായിക്കഴിഞ്ഞു എന്ന് ദിമി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇത്തവണ ഐഎസ്എൽ ഷീൽഡ് കിരീടം നേടണമെന്നും അതാണ് തങ്ങളുടെ പുതിയ ലക്ഷ്യമെന്നും ദിമി വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🎙️| Dimitrios Diamantakos: “We want to finish higher in table than last season, we will try to get the Shield.”@ManoramaDaily #KeralaBlasters #KBFC pic.twitter.com/FVd6P2DbDL
— Blasters Zone (@BlastersZone) September 29, 2023
ഇതൊരു പുതിയ ടീമാണ്,കാരണം ഒരുപാട് താരങ്ങൾ പുതുതായി വന്നിട്ടുണ്ട്.പക്ഷേ ഞങ്ങളുടെ ലക്ഷ്യം, അത് ഒന്ന് തന്നെയാണ്.കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഇത്തവണ ഞങ്ങൾ മുന്നേറേണ്ടതുണ്ട്.ഐഎസ്എല്ലിന്റെ ഷീൽഡ് കിരീടം ഞങ്ങൾക്ക് സ്വന്തമാക്കണം. അതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം.അതിനു വേണ്ടതെല്ലാം ഞങ്ങളുടെ ടീം ചെയ്യും,ഇതാണ് ദിമി പറഞ്ഞത്.
The hustle continues ahead of #SuperSunday! ⚔️⚽#KBFCJFC #KBFC #KeralaBlasters pic.twitter.com/yw90CkpQr4
— Kerala Blasters FC (@KeralaBlasters) September 29, 2023
കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ദിമിയാണ്.ഈ സീസണിൽ അദ്ദേഹം തന്നെയാണ് പ്രതീക്ഷകൾ. ഈ സീസണിൽ തിളങ്ങിയാൽ ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഈ ഗ്രീക്ക് സൂപ്പർ താരത്തിന് സാധിക്കും.