ബ്ലാസ്റ്റേഴ്സ് 4 വിദേശ താരങ്ങളെ കണ്ടെത്തിയതായി റൂമർ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങളിൽ തന്നെയാണ്. വലിയ അഴിച്ചു പണികൾ ബ്ലാസ്റ്റേഴ്സിനകത്തു നടക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. പുതിയ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെ വന്ന സ്ഥിതിക്ക് അതിനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല. ഓൾറെഡി ബ്ലാസ്റ്റേഴ്സിന് ദിമിയെ നഷ്ടമായി കഴിഞ്ഞു.
ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊണ്ട് കൂടുതൽ മികച്ച വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്.ഇതിനിടെ മലയാളത്തിലെ പ്രമുഖ മാധ്യമം കഴിഞ്ഞദിവസം ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്ന നാല് വിദേശ താരങ്ങളുടെ പേര് ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ഇതിൽ ചില പേരുകൾ ആധികാരിക രഹിതമാണ് എന്ന് പറയേണ്ടിവരും.ആ നാല് താരങ്ങൾ ആരൊക്കെയാണ് എന്നത് നമുക്ക് പരിശോധിക്കാം.
ഒരു താരം ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കളിക്കുന്ന ക്രിസ്റ്റൻ ബട്ടോച്ചിയോയാണ്.ഈ റൂമർ ഇന്നലെയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.സ്റ്റാറെയുടെ കളിശൈലിക്ക് അനുയോജ്യനായ താരമാണ് ബട്ടോച്ചിയോ എന്നാണ് അറിയാൻ സാധിക്കുന്നത്. മറ്റൊരു താരം മാഗ്നസ് എറിക്സണാണ്.സ്റ്റാറെക്ക് പരിചയമുള്ള സ്വീഡിഷ് താരമാണ് ഇദ്ദേഹം.
ഇദ്ദേഹം ഒരു ഓപ്ഷനാണ് എന്നുള്ള കാര്യം സ്റ്റാറെ തന്നെ തുറന്നു പറഞ്ഞിരുന്നു.മിഡ്‌ഫീൽഡറായ ഇദ്ദേഹം ഫിസിക്കലി വളരെ കരുത്തനാണ്. അതുപോലെതന്നെ ജാമി മക്ലാരന്റെ പേര് കൂടി ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയൻ ലീഗിൽ മിന്നുന്ന പ്രകടനം നടത്തിയ ഈ സൂപ്പർ താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തന്നെയാണ് വരുന്നത്.പക്ഷേ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് അല്ല വരുന്നത്.അതുകൊണ്ടുതന്നെ ഈ റൂമറിൽ അടിസ്ഥാനം ഇല്ല എന്ന് പറയാം.
ഓസ്ട്രേലിയൻ ലീഗിൽ കളിക്കുന്ന മറ്റൊരു മറിൻ യാക്കോലിസ്.അദ്ദേഹവുമായി കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. പക്ഷേ ഏഷ്യൻ സൈനിങ്ങ് നിർബന്ധമില്ലാത്തതിനാൽ ചർച്ചകൾ ഹോൾഡ് ചെയ്തു വച്ചിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.ഈ നാല് താരങ്ങളുടെ പേരുകളാണ് ഇപ്പോൾ മലയാളത്തിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഈ റൂമറുകൾ എങ്ങനെയൊക്കെ പുരോഗമിക്കുന്നു എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.