കേരള ബ്ലാസ്റ്റേഴ്സ് ഒടുവിൽ സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരു താരത്തെ സ്വന്തമാക്കി കഴിഞ്ഞു. സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.എല്ലാ മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. 30കാരനായ താരം യൂറോപ്പിലും അമേരിക്കയിലും കളിച്ച് പരിചയമുള്ള താരമാണ്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് ഒന്നോ രണ്ടോ സൈനിങ്ങുകൾ കൂടി നടത്തിയേക്കാം എന്നുള്ള റൂമറുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. മുന്നേറ്റ നിരയിലേക്ക് ഒരു വിദേശ താരം കൂടി വരുമോ എന്നത് ആരാധകർ ഉറ്റു നോക്കുന്നുണ്ട്. അത്തരത്തിലുള്ള റൂമറുകൾ പ്രചരിക്കുന്നുണ്ട്. കാരണം ജീസസിനെ കൊണ്ടുവരാൻ ശ്രമിക്കുന്ന സമയത്ത് തന്നെ മറ്റു വിദേശ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.
അതിലൊന്ന് അർജന്റൈൻ താരമായ ഫിലിപേ പാസഡോറെയാണ്. മറ്റൊരു താരം ജർമ്മൻ ലീഗ് ടൂവിൽ കളിക്കുന്ന ഒരു താരമാണ്. കൂടാതെ ഒരു ബള്‍ഗേറിയൻ ഇന്റർനാഷണലിന് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ ജീസസ് ജിമിനസിനെ കൂടാതെ മറ്റൊരു വിദേശ താരത്തെ കൂടി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയാലും അത്ഭുതപ്പെടേണ്ടതില്ല.അത്തരത്തിലുള്ള സൂചനകൾ പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ഒരു ഇന്ത്യൻ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്നുള്ള കാര്യം ആശിഷ് നേഗി സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ താരം ഏതാണ്? ഏതാണ് പൊസിഷൻ എന്നുള്ളത് ഒന്നും തന്നെ വ്യക്തമായിട്ടില്ല. ഏതായാലും ഒന്നോ രണ്ടോ താരങ്ങൾ കൂടി ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുൻപ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കും എന്നുള്ള സൂചനകൾ തന്നെയാണ് ഇപ്പോൾ ലഭിക്കുന്നത്.
ജീസസിനെ കൊണ്ടുവന്നെങ്കിലും അതൊന്നും ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ആകില്ല എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. കാരണം പല പൊസിഷനുകളിലും ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് പോരായ്മകൾ ഉണ്ട്. ഒരു ശരാശരി ടീം എന്നതിന് അപ്പുറത്തേക്ക് വളരാൻ ഇപ്പോഴും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.