കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വിദേശ താരമായ മാർക്കോ ലെസ്ക്കോവിച്ചിനെ കൈവിടുകയാണ്.ഈ സീസണിന് ശേഷം അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ല.അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ക്ലബ്ബ് താൽപര്യപ്പെടുന്നില്ല. പരിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണമാണ് അദ്ദേഹത്തെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നത്.
അതേസമയം മറ്റൊരു വിദേശ സെന്റർ ബാക്ക് ആയ മിലോസ് ഡ്രിൻസിച്ച് കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും.ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുന്ന സ്ഥാനത്തേക്ക് ഒരു വിദേശ സെന്റർ ബാക്കിനെ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ഒരു വിദേശ താരത്തെ സ്വന്തമാക്കുക എന്നുള്ളതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ.
സ്പാനിഷ് ഡിഫൻഡർ ആയ തിരിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. ചില മാധ്യമപ്രവർത്തകർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ദീർഘകാലമായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരമാണ് തിരി,ATK,ജംഷഡ്പൂർ, മോഹൻ ബഗാൻ എന്നിവർക്ക് വേണ്ടിയൊക്കെ ഈ ഡിഫൻഡർ കളിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം മുംബൈ സിറ്റിയുടെ താരമാണ്.ഇദ്ദേഹത്തെ സ്വന്തമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്. 32 വയസ്സുകാരനായ താരത്തിന്റെ ഐഎസ്എൽ പരിചയസമ്പത്ത് തന്നെയാണ് ബ്ലാസ്റ്റേഴ്സ് അധികൃതരെ ആകർഷിക്കുന്നത്.
നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തിരിയെ സ്വന്തമാക്കിയിരുന്നു.കൃത്യമായി പറഞ്ഞാൽ 2020 ഇദ്ദേഹവുമായി ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയിരുന്നു. പക്ഷേ കോവിഡ് പാന്റമിക്കിന്റെ സമയം ആയതുകൊണ്ട് അദ്ദേഹത്തോട് സാലറി കുറക്കാൻ ക്ലബ്ബ് ആവശ്യപ്പെടുകയായിരുന്നു.എന്നാൽ ഈ ഡിഫൻഡർ അത് അംഗീകരിക്കാൻ തയ്യാറായില്ല.തുടർന്നാണ് അദ്ദേഹം മോഹൻ ബഗാനിലേക്ക് പോയത്.
ബ്ലാസ്റ്റേഴ്സ് ഏറെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് തിരി.എന്നാൽ അദ്ദേഹത്തിന്റെ നിലപാട് എന്താകും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഒരു വിദേശ പ്രതിരോധനിര താരത്തെ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് എത്തിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഡ്രിൻസിച്ചിന് കൂട്ടായി ഒരു മികച്ച താരം തന്നെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്