ചെർനിച്ചിന് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ സ്വീകരണം, ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചു,കേരള ബ്ലാസ്റ്റേഴ്സ് ചിത്രങ്ങൾ പുറത്തുവിട്ടു.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. അത് ഘട്ടം വളരെ മികച്ച രൂപത്തിൽ തന്നെ പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. 12 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽനിന്ന് വിജയങ്ങൾ കരസ്ഥമാക്കി.26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
എന്നാൽ കലിംഗ സൂപ്പർ കപ്പിൽ മോശം പ്രകടനമാണ് ക്ലബ്ബ് നടത്തിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തോൽവികൾ വഴങ്ങിക്കൊണ്ട് ക്ലബ് പുറത്തായിരുന്നു.അത്കൊണ്ട് തന്നെ അതിൽ നിന്നും കരകയറേണ്ടതുണ്ട്.വരുന്ന രണ്ടാംഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.ഫെബ്രുവരി രണ്ടാം തീയതി നടക്കുന്ന മത്സരത്തിൽ ഒഡീഷയാണ് എതിരാളികൾ. കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
അഡ്രിയാൻ ലൂണ ഇല്ലാതെയാണ് ക്ലബ്ബ് ഇപ്പോൾ കളിക്കുന്നത്.അദ്ദേഹത്തിന്റെ പകരം ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ട്.ഒരു മികച്ച സ്വീകരണം തന്നെയാണ് അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ നൽകിയിട്ടുള്ളത്.അതിന്റെ ചിത്രങ്ങൾ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ച് കഴിഞ്ഞിട്ടുണ്ട്.
മാത്രമല്ല അദ്ദേഹം ട്രെയിനിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദീർഘദൂരം യാത്ര ചെയ്തതിനാൽ അദ്ദേഹത്തിന് അസുഖം പിടിപെട്ടിരുന്നു. അതിൽ നിന്നെല്ലാം അദ്ദേഹം റിക്കവർ ആയിട്ടുണ്ട്. അദ്ദേഹം ട്രെയിനിങ് നടത്തിയത് ശുഭകരമായ കാര്യമാണ്.വരുന്ന രണ്ടാം തീയതി നടക്കുന്ന മത്സരത്തിന്റെ ഭാഗമാവാൻ അദ്ദേഹത്തിന് കഴിയുമോ എന്നത് നോക്കികാണാം.സ്‌ക്വാഡിൽ അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയേക്കും.
വലിയ പ്രതീക്ഷകളാണ് അദ്ദേഹത്തിൽ ബ്ലാസ്റ്റേഴ്സ് ഫാൻസ് വെച്ച് പുലർത്തുന്നത്.മുന്നേറ്റ നിര താരമായ ഇദ്ദേഹം തിളങ്ങേണ്ടത് അത്യാവശ്യമാണ്. എന്തെന്നാൽ നിലവിൽ പെപ്രയെ കൂടി കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുണ്ട്.ദിമിയിലും ചെർനിച്ചിലുമാണ് ഇനി ആരാധകരുടെ പ്രതീക്ഷകൾ.