എന്തൊക്കെയാ ഇവിടെ നടക്കുന്നേ? ആറ്റ് നോറ്റ് കൊണ്ടുവന്ന പ്രീതവും പ്രബീറും മടങ്ങുന്നു!

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പമില്ല എന്ന വാർത്ത വളരെ ഞെട്ടലോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ശ്രവിച്ചത്. എന്തെന്നാൽ അത് തികച്ചും പ്രതീക്ഷിതമായിരുന്നു.വുക്മനോവിച്ച് പോയതുകൊണ്ടുതന്നെ ക്ലബ്ബിനകത്ത് കാതലായ മാറ്റങ്ങൾ വന്നേക്കും എന്നുള്ള റൂമറുകൾ സജീവമാണ്.നിരവധി താരങ്ങൾ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ പ്രതിരോധനിര താരമായ പ്രീതം കോട്ടാലിനെ സ്വന്തമാക്കിയത്.സഹൽ അബ്ദു സമദിനെ മോഹൻ ബഗാന് കൈമാറി കൊണ്ടാണ് കോട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ നിലവാരത്തിന് അനുസരിച്ചുള്ള ഒരു പ്രകടനം ബ്ലാസ്റ്റേഴ്സിൽ പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തെ കൈവിടാൻ ബ്ലാസ്റ്റേഴ്സ് ഒരുക്കമായി എന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

മറ്റൊരു കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്കായിരിക്കും താരം ചേക്കേറുക.ഈസ്റ്റ് ബംഗാളിന് ഈ താരത്തെ എത്തിക്കാൻ താല്പര്യമുണ്ട്. അതോടൊപ്പം തന്നെ എടുത്തു പറയേണ്ട താരമാണ് പ്രബീർ ദാസ്. കഴിഞ്ഞ സമ്മറിൽ തന്നെയായിരുന്നു ഇദ്ദേഹത്തെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.മോഹൻ ബഗാന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് പ്രബീർ ദാസ്.

ബ്ലാസ്റ്റേഴ്സിൽ ആദ്യം കുറച്ച് അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് താരത്തിന് അവസരങ്ങൾ ലഭിക്കാതെ പോവുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തെയും കൈവിടാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്.ഏത് ക്ലബ്ബിലേക്കാണ് പ്രബീർ ദാസ് പോകുന്നത് എന്നത് വ്യക്തമല്ല. പക്ഷേ അടുത്ത സീസണിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവാനുള്ള സാധ്യത വളരെയധികം കുറവാണ്.

ആരാധകർക്ക് നിരാശകൾ മാത്രമാണ് ബാക്കിയുള്ളത്. എന്തെന്നാൽ വലിയ ഹൈപ്പോട് കൂടി കഴിഞ്ഞതവണ കൊണ്ടുവന്ന രണ്ട് താരങ്ങളാണ് യാതൊരുവിധ ഇമ്പാക്റ്റുകളും സൃഷ്ടിക്കാതെ ഒരൊറ്റ സീസൺ കൊണ്ട് മടങ്ങിപ്പോകുന്നത്. ഏറ്റവും മോശം സൈനിങ്ങുകളായി കൊണ്ട് ഇവ രണ്ടും ഒരുപക്ഷേ വിലയിരുത്തപ്പെട്ടേക്കാം.

Kerala BlastersPrabir DasPritam Kotal
Comments (0)
Add Comment