ഒന്നും അവസാനിച്ചിട്ടില്ല, കേരള ബ്ലാസ്റ്റേഴ്സ് ഒന്നും അവസാനിപ്പിച്ചിട്ടില്ലെന്ന് മാർക്കസ് മർഗുലാവോ.

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഒരു സൈനിങ് പ്രഖ്യാപിച്ചിരുന്നു. മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലോണിൽ യുവതാരമായ നവോച്ച സിങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മൂന്ന് സൈനിങ്ങുകളാണ് ഇതുവരെ ക്ലബ്ബ് പൂർത്തിയാക്കിയത്.ജോഷുവ സോറ്റിരിയോ,പ്രബീർ ദാസ് എന്നിവർക്ക് പുറമേയാണ് നവോച്ച ക്ലബ്ബിൽ എത്തിയിരിക്കുന്നത്.

ഏകദേശം പത്തോളം താരങ്ങളാണ് ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരാധകർക്ക് ഇനിയും കൂടുതൽ സൈനിങ്ങുകൾ ആവശ്യമാണ്. എന്നാൽ അത് നടക്കാത്തതിൽ ആരാധകർക്ക് നിരാശയുണ്ട്.നവോച്ചയുടെ സൈനിങ്ങോട് കൂടി ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ അവസാനിച്ചുവോ എന്ന ആശങ്ക ചിലർക്ക് ഉണ്ടായിരുന്നു.മാർക്കസ് മർഗുലാവോയോട് ഈ ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇതിന് അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ ഒന്നും അവസാനിച്ചിട്ടില്ല. ഇനിയും വരും ദിവസങ്ങളിൽ സൈനിങ്ങുകൾ ഉണ്ടാകും. അതിലൊന്ന് പ്രീതം കോട്ടാലാണ് എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അദ്ദേഹത്തെ മാറ്റി നിർത്തി മറ്റാരൊക്കെ വരുമെന്നുള്ളതാണ് ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത്.

യൂറോപ്പിൽ നിന്നുള്ള ഒരു സെന്റർ ബാക്കുമായി ബ്ലാസ്റ്റേഴ്സ് ധാരണയിൽ എത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു.പക്ഷേ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.സ്പെയിനിലെ രണ്ട് ഡിഫൻഡർമാരായ മിഷേൽ സബാക്കോ,പാബ്ലോ ട്രിഗിറോസ് എന്നിവരുടെ പേരുകളാണ് ഇപ്പോൾ റൂമറായി കൊണ്ടുവന്നിട്ടുള്ളത്.

ഡോഹ്ലിങ്‌ വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. പക്ഷേ അത് ലഭിക്കില്ല എന്ന് ഉറപ്പായി.ലിസ്റ്റൻ കൊളാക്കോയെ ഇപ്പോൾ ലഭ്യമാണെങ്കിലും സ്വന്തമാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്.പലവിധ റൂമറുകൾ ഉണ്ടെങ്കിലും ഒന്നും ആധികാരികമല്ല. പക്ഷേ ക്ലബ്ബിന്റെ സൈനിങ്ങുകൾ അവസാനിച്ചിട്ടില്ല എന്നുള്ളത് ആരാധകർക്ക് ആശ്വാസം പകരുന്ന കാര്യമാണ്.

Kerala BlastersTransfer News
Comments (0)
Add Comment