ഡ്യൂറന്റ് കപ്പ് അവസാനിക്കുന്നതോടെ രണ്ട് സൈനിങ്ങുകൾ കൂടി പൂർത്തിയാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്.

നിരവധി താരങ്ങളാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞത്.കുറച്ച് താരങ്ങളെ ക്ലബ്ബ് സ്വന്തമാക്കുകയും ചെയ്തു.ജോഷുവ സോറ്റിരിയോ,പ്രബീർ ദാസ്,നവോച്ച സിംഗ്,പ്രീതം കോട്ടാൽ എന്നിവർ ബ്ലാസ്റ്റേഴ്സ് താരങ്ങളായി കഴിഞ്ഞു.ട്രയൽസിന്റെ ഭാഗമായി കൊണ്ട് ജസ്റ്റിൻ ഇമ്മാനുവലും ക്ലബ്ബിനോടൊപ്പമുണ്ട്.

പക്ഷേ ഇനിയും ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. ഡിഫൻസിലേക്കാണ് ഇപ്പോൾ താരങ്ങളെ വേണ്ടത്. ഒരു സെന്റർ ബാക്കിനെയും ഒരു ലെഫ്റ്റ് ബാക്കിനേയും ക്ലബ്ബിന് ആവശ്യമാണ്.മനോരമ ന്യൂസ് ഒരു അപ്ഡേഷൻ നൽകിയിട്ടുണ്ട്. അതായത് രണ്ട് സൈനിങ്ങുകൾ കൂടി ഉടൻ തന്നെ ക്ലബ്ബ് പൂർത്തിയാക്കും.

ഒരു ഇന്ത്യൻ ഫോർവേഡ്, ഒരു വിദേശ സെന്റർ ബാക്ക് എന്നീ സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കുക.ഡ്യൂറന്റ് കപ്പ് അവസാനിക്കുന്നതോടുകൂടി ഈ സൈനിങ്ങുകളും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് മൂന്നാം തീയതി മുതലാണ് ഡ്യൂറന്റ് കപ്പ് ആരംഭിക്കുന്നത്.

ഒരു ഇന്ത്യൻ ഫോർവേഡ് ആയിക്കൊണ്ട് ഇഷാൻ പണ്ഡിതയുടെ പേരാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. വിദേശ സെന്റർ ബാക്കിന്റെ സ്ഥാനത്തേക്ക് സ്പാനിഷ് താരങ്ങളുടെ പേരുകൾ വരുന്നുണ്ട്.മിഷേൽ സബാക്കോ,പാബ്ലോ ട്രിഗിറോസ് എന്നീ താരങ്ങളുടെ പേരുകൾ റൂമറുകളായി വന്നിരുന്നു. ആ രണ്ട് സൈനിങ്ങുകൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.

Kerala BlastersTransfer News
Comments (0)
Add Comment